ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം; മുസ്‍ലിം സംഘടനകളെയും പങ്കെടുപ്പിക്കാന്‍ സി.പി.എം
സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
സിപിഎം
കോഴിക്കോട്: ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്‍ലിം സംഘടനകളെയും പങ്കെടുപ്പിക്കാന്‍ സി.പി.എം. നവംബർ 11 ന് കോഴിക്കോട് നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലേക്ക് സമസ്ത, മുസ് ലിം ജമാഅത്ത് ഉള്‍പ്പെടെ സംഘടനകളെ സി.പി.എം ക്ഷണിച്ചു. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കുക, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യം ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.പി.എം കോഴിക്കോട് ജില്ലാ കമറ്റി പരിപാടി സംഘടിപ്പിക്കുന്നത്. ബഹുജന റാലിയും പൊതു സമ്മേളനവും ആയാണ് പരിപാടി. കോഴിക്കോട് സ്വപ്ന നഗരിയിലെ ട്രേഡ് സെൻ്ററിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും, വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിക്കുന്ന പരിപാടിയിലേക്ക് മുസ്‍ലിം സംഘടനാ നേതാക്കളെയും ക്ഷണിക്കും.സമസ്ത, മുസ്ലിം ജമാഅത്ത്, മുജാഹിദ് സംഘടനാ നേതാക്കളെയാണ് പരിപാടിയിലേക്ക് ക്ഷണിക്കുക.
മുസ്‍ലിം ലീഗ് സംഘടിപ്പിച്ച പരിപാടിക്ക് പിന്നാലെയാണ് സി.പി.എമ്മും ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കുന്നത്. ഏക സിവില്‍കോഡ് സെമിനാറിന് സമാനമായി സമസ്ത ഉള്‍പ്പെടെ മുസ്‍ലിം സംഘടനകളുടെ സാന്നിധ്യം രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് സി പി എ വിലയിരുത്തല്‍. സമസ്തയിലെ ഒരു വിഭാഗം ലീഗുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യകിച്ചും.
Adjust Story Font
16