പാലിയേക്കര ടോൾ പിരിവ് അവസാനിപ്പിക്കണം; ഹരജി ഇന്ന് ഹൈക്കോടതിയില്‍
കെ .പി .സി .സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് ഹരജിക്കാരൻ
പാലിയേക്കര ടോള്‍ പ്ലാസ
കൊച്ചി: പാലിയേക്കര ടോൾ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കെ .പി .സി .സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് ഹരജിക്കാരൻ. കരാർ കമ്പനിയ്ക്ക് മുടക്കു മുതലും ലാഭവും തിരിച്ചുകിട്ടിയതിനാൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കരാർ പ്രകാരമുള്ള മുഴുവൻ പണികളും പൂർത്തിയാക്കാതെ റോഡ് നിർമ്മാണം ഏറ്റെടുത്ത കമ്പനിയ്ക്ക് ടോൾ പിരിക്കാൻ അനുമതി കൊടുത്തതിനെയും ഹരജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
കഴിഞ്ഞയാഴ്ച പാലിയേക്കര ടോൾ പ്ലാസയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. കരാർ കമ്പനിയായ ജി.ഐ.പി.എൽ ക്രമക്കേട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കമ്പനിയുമായി ബന്ധപ്പെട്ട 125 കോടിയുടെ നിക്ഷേപം ഇ.ഡി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16