Quantcast

പാലിയേക്കര ടോൾപ്ലാസയിൽ തദേശവാസികളുടെ സൗജന്യ യാത്രാ പാസിൽ നിയന്ത്രണം'; എംഎൽഎയുടെ നേതൃത്വത്തിൽ ഉപരോധം

ജനപ്രതിനിധികൾക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. കമ്പനി തോന്നുന്ന പോലെ പ്രവർത്തിക്കുകയാണെന്നും ഇതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2022-02-03 07:53:45.0

Published:

3 Feb 2022 7:50 AM GMT

പാലിയേക്കര ടോൾപ്ലാസയിൽ തദേശവാസികളുടെ സൗജന്യ യാത്രാ പാസിൽ നിയന്ത്രണം; എംഎൽഎയുടെ നേതൃത്വത്തിൽ ഉപരോധം
X

പാലിയേക്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് സൗജന്യ പാസ് നൽകാത്തതിൽ വ്യാപക പ്രതിഷേധം. സ്ഥലം എംഎൽഎ കെകെ രാമചന്ദ്രന്റെ നേതൃത്വത്തിൽ ടോൾ പ്ലാസ ഉപരോധിച്ചു. ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് പൂർണമായും അട്ടിമറിക്കുന്ന നടപടിയാണ് കരാർ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് എംഎൽഎ ആരോപിച്ചു.

രണ്ട് വാഹനങ്ങൾ ഉള്ളവർക്ക് ഒരു വാഹനത്തിനെ സൗജന്യം അനുവദിക്കാൻ കഴിയുവെന്നാണ് കമ്പനി നിലപാട്. ഇതിനെതിരെ ഉയരുന്ന പ്രതിഷേധം കണക്കിലെടുത്താണ് എംഎൽഎയും ജനപ്രതിനിധികളും ടോൾ പ്ലാസ്‌ക്ക് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയത്.

ജനപ്രതിനിധികൾക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് കമ്പനി തോന്നുന്ന പോലെ പ്രവർത്തിക്കുകയാണെന്നും ഇതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി എസ് ബൈജു, ഇ കെ അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം. ടോൾ പിരിവ് കമ്പനിയുടെ നടപടി ചോദ്യം ചെയ്ത് വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധം ഉയർത്താനാണ് നീക്കം.

TAGS :

Next Story