Quantcast

മുഈനലി തങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണ്ടെന്ന് പാണക്കാട് കുടുംബം

ഇന്ന് രാവിലെ പാണക്കാട് കുടുംബാംഗങ്ങള്‍ മുഈനലിയുടെ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. മുഈനലിക്കെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്നാണ് പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം.

MediaOne Logo

Web Desk

  • Published:

    7 Aug 2021 11:11 AM GMT

മുഈനലി തങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണ്ടെന്ന് പാണക്കാട് കുടുംബം
X

ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണ്ടെന്ന് പാണക്കാട് കുടുംബം. പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് കുടുംബത്തിന്റെ അഭിപ്രായം ലീഗ് ഉന്നതാധികാര സമിതി യോഗത്തെ അറിയിച്ചത്. വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനും അന്തരിച്ച ഉമറലി ശിഹാബ് തങ്ങളുടെ മകനുമാണ് റഷീദലി ശിഹാബ് തങ്ങള്‍. ഉമറലി തങ്ങള്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹമായിരുന്നു വിവിധ വിഷയങ്ങളില്‍ പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നത്.

ഇന്ന് രാവിലെ പാണക്കാട് കുടുംബാംഗങ്ങള്‍ മുഈനലിയുടെ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. മുഈനലിക്കെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്നാണ് പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം. അതേസമയം മുഈനലിക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് കുഞ്ഞാലിക്കുട്ടി. എന്നാല്‍ പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം മറികടന്ന് ഒരു തീരുമാനം ലീഗ് എടുക്കില്ലെന്നാണ് സൂചന.

TAGS :

Next Story