പനയംപാടം അപകടം: വിദ്യാഭ്യാസ മന്ത്രി അടിയന്തര റിപ്പോർട്ട് തേടി
അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
പാലക്കാട്: പനയംപാടത്ത് ലോറി മറിഞ്ഞ് നാല് സ്‌കൂൾ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി പാലക്കാട് കലക്ടറോട് ആവശ്യപ്പെട്ടു. ഉടൻ സംഭവസ്ഥലത്തേക്ക് പോകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. അപകടത്തിൽ മന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. നാല് കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Next Story
Adjust Story Font
16