ഏക സിവിൽകോഡ്: സി.പി.എം സെമിനാറിൽ പങ്കെടുക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ
നേരത്തേ തീരുമാനിച്ച പരിപാടികൾ ഉള്ളതിനാലാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
കോഴിക്കോട്: ഏക സിവിൽകോഡുമായി ബന്ധപ്പെട്ട് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തന്നെ അറിയിക്കാതെയാണ് പാർട്ടി തന്റെ പേര് നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളതിനാലാണ് പങ്കെടുക്കാത്തത്. കൊട്ടാരക്കരയിലും ഏറണാകുളത്തും മറ്റു പരിപാടികൾ ഉണ്ട്. സി.പി.ഐ പ്രതിനിധിയായി ഇ.കെ വിജയൻ സെമിനാറിൽ പങ്കെടുക്കും. മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതിൽ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16