ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം നാളെ ചർച്ച ചെയ്യാനിരിക്കെയാണ് രാജി.
പന്തളം: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. സുശീല സന്തോഷ്, യു. രമ്യ എന്നിവരാണ് രാജിവെച്ചത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം നാളെ ചർച്ച ചെയ്യാനിരിക്കെയാണ് രാജി.
18 അംഗങ്ങളാണ് ബിജെപിക്ക് നഗരസഭയിലുള്ളത്. സിപിഎമ്മിന് 10ഉം യുഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ബിജെപിയുടെ 18 അംഗങ്ങളിൽ മൂന്നുപേർ പാർട്ടിയുമായി ഇടഞ്ഞതോടെയാണ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം തീരുമാനിച്ചത്. നാളെ അവിശ്വാസപ്രമേയം ചർച്ച ചെയ്യാനിരിക്കെയാണ് അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചത്. പരാജയം മുൻകൂട്ടി കണ്ടാണ് രാജിയെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ബിജെപി വിശദീകരണം.
Next Story
Adjust Story Font
16