Quantcast

'അവളുടെ കഴുത്തിലെ പാടുകൾ, തലയിലെ വലിയ മുഴ..ഇതൊന്നും ഞങ്ങളുണ്ടാക്കിയതല്ലല്ലോ?'; മകളുടെ വീഡിയോ കണ്ടപ്പോൾ മനസ്സ് പിടഞ്ഞെന്ന് പിതാവ്

കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഒരു സമ്മർദവും ഉണ്ടായിട്ടില്ലെന്നും പിതാവ്

MediaOne Logo

Web Desk

  • Updated:

    2024-06-11 07:25:19.0

Published:

11 Jun 2024 4:17 AM GMT

domestic violence case
X

കൊച്ചി: പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസിലെ പരാതിക്കാരിയായ മകൾ ഭർതൃവീട്ടുകാരുടെ കസ്റ്റഡിയിലെന്ന് പിതാവ്.തങ്ങൾക്കെതിരെ മകൾ പറയുന്നത് ഭർതൃവീട്ടുകാരുടെ സമ്മർദത്തിലാണെന്നും പിതാവ് ഹരിദാസൻ മാധ്യമങ്ങളോട് പറഞ്ഞു.

'ഭർതൃവീട്ടുകാർ സമ്മർദം ചെലുത്തിയതിന്റെ പേരിലാണ് മകൾ അത്തരം കാര്യങ്ങൾ പറയുന്നത്. മകൾക്ക് മാനസികമായി ചില പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്'. കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഒരു സമ്മർദവും ഉണ്ടായിട്ടില്ലല്ലെന്നും പിതാവ് പറഞ്ഞു.

'അവളുടെ കഴുത്തിലെ പാടുകൾ,മൂക്കിൽ നിന്ന് രക്തം വന്നതിന്റെ അടയാളങ്ങൾ,തലയിലെ മുഴ, ഇതൊന്നും ഞങ്ങൾ സൃഷ്ടിച്ചതല്ലോ..ഇതൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോൾ അവൾ പറയുന്നത്. ഞങ്ങൾ ഇതൊക്കെ കണ്ടതാണ്. ഇന്നത് അവൾ നിഷേധിച്ചിട്ടുണ്ടെങ്കിൽ അത് സമ്മർദം മൂലമാണ്'. രക്ഷപ്പെടാൻ ഇതുമാത്രമാണ് വഴിയെന്ന് മനസിലാക്കിയ രാഹുൽ ചെയ്യിപ്പിക്കുന്നതാണ് ഇതെന്നും പിതാവ് ആരോപിച്ചു.

'ഞങ്ങളുടെ മകളാണ് അവൾ.ഈ ദിവസം വരെ അവളെ സംരക്ഷിച്ചു.അവളിങ്ങനെ ചെയ്യുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചിട്ടില്ല. മകളുടെ വീഡിയോ കണ്ടപ്പോൾ മനസ്സ് പിടഞ്ഞു.രഹസ്യമൊഴികൊടുക്കാൻ പോയപ്പോഴും മകൾ മറ്റൊരു എതിർപ്പും പറഞ്ഞില്ല. ഇന്നലെയാണ് മകൾ മിസ്സിംഗ് ആണെന്ന് മനസ്സിലാക്കിയത്. ഫോണിൽ ലഭിക്കാത്തതിനെത്തുടർന്ന് ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് അവധിയിലാണെന്ന് മനസ്സിലായത്.മകളെ നഷ്ടപ്പെടാൻ പാടില്ലെന്നും തുടർനടപടികൾ കൂടിയാലോചിച്ച് ചെയ്യുമെന്ന് പിതാവ് പറഞ്ഞു.


TAGS :

Next Story