''പാപ്പാഞ്ഞിയെ ഇനി ഇവിടെ വെച്ച് കത്തിക്കാന്‍ പറ്റില്ല''; കോടതിയെ സമീപിക്കാനൊരുങ്ങി പ്രദേശവാസികള്‍
ഒരു ലക്ഷത്തിലധികം പേരാണ് പുതുവത്സര രാത്രിയിൽ പ്രദേശത്തെത്തിയത്. ഒരു ഗ്രൗണ്ടിന് ഉൾക്കൊള്ളാവുന്നത് ഇരുപതിനായിരം പേരെ മാത്രമാണെന്നിരിക്കെയാണ് ഇത്രയധികം ആളുകൾ കൊച്ചിയിലെത്തിയത്
കൊച്ചി: പാപ്പാഞ്ഞി കത്തിക്കൽ വേദി മാറ്റണമെന്ന് ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേ ഉടമകൾ. ഹോം സ്റ്റേ ഉടമകൾ കോടതിയെ സമീപിക്കും. ജനവാസ മേഖലയിൽ ആഘോഷം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ആഘോഷ സമയത്ത് വീടിന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണുള്ളത്.
ഒരു ലക്ഷത്തിലധികം പേരാണ് പുതുവത്സര രാത്രിയിൽ പ്രദേശത്തെത്തിയത്. ഒരു ഗ്രൗണ്ടിന് ഉൾക്കൊള്ളാവുന്നത് ഇരുപതിനായിരം പേരെ മാത്രമാണെന്നിരിക്കെയാണ് ഇത്രയധികം ആളുകൾ കൊച്ചിയിലെത്തിയത്. ഹോംസ്റ്റേകളിലും വീടുകളിലും ജനങ്ങൾ ഇരച്ചുകയറുന്ന സാഹചര്യമുണ്ടായി. നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെന്നും ഹോം സ്റ്റേ ഉടമകൾ പറയുന്നു
Next Story
Adjust Story Font
16