Quantcast

ഓണമല്ലേ..പപ്പടം എത്ര കിട്ടിയാലും മതിയാകില്ല; പപ്പട വിപണി ഇത്തവണ പൊടിപൊടിക്കും

പ്രതിസന്ധികൾ മറികടന്നെത്തുന്ന ഓണം ഇക്കുറി വലിയ പ്രതീക്ഷയാണ് പപ്പട നിർമാതാക്കൾക്ക് നല്‍കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-01 04:17:59.0

Published:

1 Sep 2022 1:17 AM GMT

ഓണമല്ലേ..പപ്പടം എത്ര കിട്ടിയാലും മതിയാകില്ല; പപ്പട വിപണി  ഇത്തവണ  പൊടിപൊടിക്കും
X

കൊച്ചി: സദ്യയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോൾ എല്ലാവരും ആദ്യം അന്വേഷിക്കുന്ന ഒന്നാണ് പപ്പടം. പായസം ഇലയിലൊഴിച്ച് പപ്പടവും ചേർത്തൊരു പിടിപിടിക്കാതെ ഓണസദ്യ പൂർണമാകുകയില്ല. പ്രതിസന്ധികൾ മറികടന്നെത്തുന്ന ഓണം ഇക്കുറി വലിയ പ്രതീക്ഷയാണ് പപ്പട നിർമാതാക്കൾക്ക് നല്‍കുന്നത്.

സദ്യ വട്ടങ്ങളിൽ തൂശനിലയുടെ വശത്ത് പപ്പടം വേണമെന്നത് മലയാളിക്ക് നിർബന്ധമാണ്. ഓണ നാളിൽ പായസത്തിനൊപ്പം പഴവും പപ്പടവും ചേർത്ത് കഴിക്കണം. അതുകൊണ്ട് തന്നെ ഇത്തവണ വലിയ പ്രതീക്ഷയിലാണ് പപ്പട തൊഴിലാളികളും. പ്രളയവും കോവിഡും കഴിഞ്ഞ ഓണങ്ങൾ കവർന്നപ്പോൾ വലിയ നഷ്ടമാണ് ഇവർക്ക് ഉണ്ടായത്. എന്നാൽ ഇക്കുറി വിപണി തിരിച്ച് പിടിക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഓണക്കാലവും ഉത്സവ-വിവാഹസീസണുമാണ് പപ്പട നിർമ്മാണമേഖലയെ താങ്ങി നിർത്തുന്നത്. ഉഴുന്നുമാവ് അടക്കമുള്ള ചേരുവകൾ ചേർത്തുണ്ടാക്കുന്ന നാടൻ പപ്പടങ്ങൾക്കാണ് ഡിമാന്‍റ് കൂടുതൽ എന്നാൽ നാടൻ പപ്പട നിർമ്മാണത്തിന് ചെലവേറയാണ്. പപ്പടത്തിന് കാര്യമായി വില വർധിക്കാത്തതും ഈ മേഖലയിലുള്ളവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എങ്കിലും ഈ ഓണം വലിയ ആശ്വാസമാണ് ഇവർക്ക് നല്‍കുന്നത്.



TAGS :

Next Story