പുതുവത്സരം പിറക്കുമ്പോള്‍ കത്തിത്തീരാന്‍ ഇത്തവണയും പാപ്പാഞ്ഞിയില്ല...
1985ല്‍ കൊച്ചിയിലെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് കൊച്ചിന്‍ കാര്‍ണിവല്‍ ആരംഭിച്ചതോടെയാണ് 'പാപ്പാഞ്ഞി' രംഗത്തുവരുന്നത്
പുതുവത്സരാഘോഷം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഫോര്‍ട്ടുകൊച്ചിയിലെ കൂറ്റന്‍ പാപ്പാഞ്ഞിയുടെ രൂപം ആയിരിക്കും നമ്മുടെ മനസ്സില്‍ തെളിയുക. പുതുവർഷം പിറക്കുമ്പോൾ കത്തിത്തീരുന്ന പാപ്പാഞ്ഞിയെ കാണാനും പുതുവത്സര രാവ് ആഘോഷിക്കാനും ഫോര്‍ട്ട്കൊച്ചിയിലെ പരേഡ് ഗ്രൌണ്ടിലേക്കെത്തിയിരുന്നത് വിദേശികളുള്‍പ്പെടെ ആയിരങ്ങളാണ്...
കോവിഡ് പ്രതിസന്ധിയിയെ തുടര്‍ന്ന് 35 വർഷത്തെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷം പാപ്പാഞ്ഞിയെ കത്തിക്കല്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ കോവിഡിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് 'പാപ്പാഞ്ഞി' പുതുമയോടെ എത്തുമെന്ന് കരുതിയിരുന്നെങ്കിലും ഒമിക്രോണ്‍ ഭീതി നിലനില്‍ക്കെ പാപ്പാഞ്ഞിയെ ഇത്തവണയും വേണ്ടെന്ന് വച്ചിരിക്കുകയാണ് സംഘാടകര്‍. കൊച്ചി കാര്‍ണിവലും പേരിന് മാത്രമായി ഒതുങ്ങി.
1985ല്‍ കൊച്ചിയിലെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് കൊച്ചിന്‍ കാര്‍ണിവല്‍ ആരംഭിച്ചതോടെയാണ് പാപ്പാഞ്ഞി രംഗത്തുവരുന്നത്. പോര്‍ച്ചുഗീസ് ഭാഷയില്‍ പാപ്പാഞ്ഞി എന്നാല്‍ മുത്തച്ഛന്‍ എന്നാണര്‍ഥം. കഴിഞ്ഞ വര്‍ഷത്തോട് വിടപറയുകയും പുതുവത്സരത്തെ സ്വാഗതം ചെയ്തുമാണ് പ്രതീകാത്മകമായി ഭീമാകാരന്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നത്. പാപ്പാഞ്ഞി കത്തിയമരുന്നതിലൂടെ പോയവര്‍ഷത്തെ തിന്മയും അതോടൊപ്പം ഇല്ലാതാവും എന്നാണ് വിശ്വാസം.
Adjust Story Font
16