'തീരുമാനമെല്ലാം ഏകപക്ഷീയം'; രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങളുടെ സമാന്തര യോഗം
അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണം എന്നുള്ളതാണ് അംഗങ്ങൾ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യം
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങളുടെ സമാന്തര യോഗം. കുക്കു പരമേശ്വരൻ , മനോജ് കാന തുടങ്ങി ഒമ്പത് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. രഞ്ജിത്ത് ഏകപക്ഷീയമായി തീരുമാനം എടുക്കുന്നുവെന്നാണ് അംഗങ്ങളുടെ ആരോപണം.
15 അംഗങ്ങളുടെ സമിതിയിൽ നിന്നാണ് ഒമ്പത് പേർ സമാന്തര യോഗം ചേർന്നത്. അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണം എന്നുള്ളതാണ് ഇവർ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യം. സംസ്ഥാന സർക്കാരിന് ഇത് സംബന്ധിച്ച് സമിതി കത്തു നൽകി. ചലച്ചിത്ര മേള നടക്കുന്നതിനിടെയാണ് സമിതിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം എന്നതാണ് ശ്രദ്ധേയമായ കാര്യം.
Next Story
Adjust Story Font
16