രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാർലമെന്റ് ഇന്ന് ചേരും; അദാനി, സംഭൽ വിഷയം ഉയർത്താൻ പ്രതിപക്ഷം
ഇന്ത്യ- ചൈന ബന്ധത്തെക്കുറിച്ചുള്ള മുഴുവൻ വിശദാംശങ്ങളും പാര്‍ലമെന്‍റില്‍ ചർച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും
ഡൽഹി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാർലമെന്റ് ഇന്ന് ചേരും. അദാനി, സംഭൽ വിഷയം പ്രതിപക്ഷം ഇന്നും സഭയിൽ ഉയർത്തും. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ് നടപടികൾ നേരത്തെ തടസപ്പെട്ടിരുന്നു.
ഇന്ത്യ- ചൈന ബന്ധത്തെക്കുറിച്ചുള്ള മുഴുവൻ വിശദാംശങ്ങളും പാര്‍ലമെന്‍റില്‍ ചർച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. വിഷയത്തിൽ പാർലമെന്‍റിലെ ചർച്ച തന്ത്രപരവും സാമ്പത്തികവുമായ നയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകണമെന്ന് ജയ്‌റാം രമേഷ് പറഞ്ഞു. ദുരന്തനിവാരണ ഭേദഗതി ബില്ല് ഉൾപ്പടെ ചർച്ചയ്ക്ക് വന്നേക്കും.
Next Story
Adjust Story Font
16