Quantcast

ടിപി കേസ് പ്രതികളുടെ പരോള്‍ വിവരങ്ങള്‍ പുറത്ത്

പ്രതികൾക്ക് തടസമില്ലാതെ പരോൾ ലഭിക്കാൻ സഹായകമായത് പൊലീസ് റിപ്പോർട്ടുകളാണ്.

MediaOne Logo

Web Desk

  • Updated:

    31 Aug 2021 2:48 AM

Published:

31 Aug 2021 2:02 AM

ടിപി കേസ് പ്രതികളുടെ പരോള്‍ വിവരങ്ങള്‍ പുറത്ത്
X

ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ കാലയളവിൽ ഇതുവരെ ലഭിച്ച പരോൾ വിവരങ്ങൾ പുറത്ത്. പതിനൊന്ന് പ്രതികൾക്കായി ലഭിച്ചത് 4614 ദിവസത്തെ പരോളാണ്. പ്രതികൾക്ക് തടസമില്ലാതെ പരോൾ ലഭിക്കാൻ സഹായകമായത് പൊലീസ് റിപ്പോർട്ടുകളാണ്.

കൊടിസുനി ഒഴികെയുള്ള പ്രതികള്‍ക്ക് 400ലേറെ ദിവസം പരോള്‍ കിട്ടി. 60 ദിവസമാണ് കൊടി സുനിക്ക് ലഭിച്ചത്. സിജിത്ത് - 255 ദിവസം, സ്പെഷ്യൽ കോവിഡ് അവധിയായി 282 ദിവസവും പരോൾ കിട്ടി. കെ.സി രാമചന്ദ്രൻ - 291 ദിവസം, സ്പെഷ്യൽ കോവിഡ് അവധിയായി ലഭിച്ചത് 290 ദിവസം. മനോജൻ - 547 ദിവസം, കിർമാണി മനോജ് - 470, അനൂപ് - 465, ഷാഫി - 285, ഷിനോജ് - 440, റഫീഖ് - 452, രജീഷ് - 450 എന്നിങ്ങനെയാണ് പരോളിന്‍റെ കണക്ക്.

ടി.പി കേസിലെ ആറാം പ്രതി അണ്ണന്‍ സിജിത്ത് കഴിഞ്ഞ ജൂലൈയില്‍ പരോളിലിറങ്ങി വിവാഹം കഴിച്ചിരുന്നു. മേയിലാണ് സിജിത്ത് പരോളിലിറങ്ങിയത്. ഇതിനു ശേഷമായിരുന്നു വിവാഹം നിശ്ചയിച്ചത്. കേസിലെ മറ്റു പ്രതികളായ മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ് എന്നിവര്‍ പരോളിലിറങ്ങി വിവാഹം കഴിച്ചത് വിവാദമായിരുന്നു. മുഹമ്മദ് ഷാഫിയുടെ വിവാഹച്ചടങ്ങില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ പങ്കെടുത്തിരുന്നു. ഷാഫിയുടെ മാതാപിതാക്കള്‍ വന്ന് ക്ഷണിച്ചതിനാലാണ് വിവാഹത്തില്‍ പങ്കെടുത്തത്, ജയില്‍ ഒരാളെ നന്നാക്കാനുള്ള ഇടമാണ്. ജയിലിലാണ് എന്നതുകൊണ്ട് അയാളെ ബഹിഷ്‌കരിക്കേണ്ടതില്ലെന്നായിരുന്നു എം.എല്‍.എയുടെ വാദം.



TAGS :

Next Story