Quantcast

കക്ഷിരാഷ്ട്രീയ വേർതിരിവുകൾ നാടിന്റെ സമഗ്ര വികസനത്തിന് തടസമാകരുത്; പി സന്തോഷ് കുമാർ എം.പി

പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇത്തരം സന്ദർഭങ്ങളിൽ ഏറെ വേദനിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    25 Oct 2022 4:47 PM GMT

കക്ഷിരാഷ്ട്രീയ വേർതിരിവുകൾ നാടിന്റെ സമഗ്ര വികസനത്തിന് തടസമാകരുത്; പി സന്തോഷ് കുമാർ എം.പി
X

അഭിപ്രായ വ്യത്യാസങ്ങളും ആശയ സംഘട്ടനങ്ങളും നമ്മുടെ വൈവിധ്യത്തിന്റെ ഭാഗമാണെന്നും ദൈവത്തിൻറെ സ്വന്തം നാടെന്ന് പുകൾപെറ്റ കേരളത്തിന്റെ വികസനത്തിന് ഇത് തടസമാകരുതെന്നും പി. സന്തോഷ് കുമാർ എംപി വ്യക്തമാക്കി. അനാരോഗ്യകരമായ സംഘർഷങ്ങൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്നു. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇത്തരം സന്ദർഭങ്ങളിൽ ഏറെ വേദനിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ: സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഇരിക്കൂർ, ശ്രീകണ്ഠാപുരം, ചെങ്ങളായി പ്രദേശങ്ങളിലെ ജനങ്ങൾക്കായി നടത്തിയ ക്ലസ്റ്റർ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിക്കൂറിന്റെ ടൂറിസം സാധ്യതകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമം ഏറെ പ്രശംസനീയമാണെന്നും എല്ലാ പിൻതുണയും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ടൂറിസവുമായി ബന്ധപ്പെട്ടു തയാറാക്കിയ പ്രമോഷണൽ വീഡിയോയുടെ പ്രകാശനവും എം.പി നിർവഹിച്ചു.

എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ അധ്യക്ഷ ഡോ: കെ വി ഫിലോമിന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി സി നസിയത്ത് ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി സി പ്രിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കൊയ്യം ജനാർദ്ദനൻ, സി വി എൻ യാസിറ ടീച്ചർ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ പി കെ മധുസൂദനൻ, പി ടി മാത്യു, കെ പി ഗംഗാധരൻ, എം മുഹമ്മദ്‌, റഷീദ് മാസ്റ്റർ രാജേഷ് നമ്പ്യാർ, നഗരസഭാ കൗൺസിലർമാരായ സി രവീന്ദ്രൻ നസീമ തുടങ്ങിയവർ പ്രസംഗിച്ചു

TAGS :

Next Story