'സിനിമയിലെ ഭാഗങ്ങൾ വെട്ടിമാറ്റാൻ സാധിക്കും, പക്ഷെ ചരിത്രത്തിലെ വസ്തുതകൾ വെട്ടിമാറ്റാൻ സാധിക്കില്ല': പി.എ മുഹമ്മദ് റിയാസ്
'പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ നോക്കിയാൽ അത് അംഗീകരിക്കില്ല'

കോഴിക്കോട്: എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. 'ഏതൊരു സിനിമ കാണാനും, വിമർശിക്കാനും ആർക്കും അധികാരം ഉണ്ട്. ഗുജറാത്ത് വംശീയ ഹത്യയ്ക്ക് നേതൃത്വം കൊടുത്തത് ആരാണെന്ന് എല്ലാവർക്കും അറിയാം. അതൊരു സിനിമയിൽ വരുമ്പോൾ എന്തിനാണ് ഇത്ര പ്രശ്നം. സെൻസർ ചെയ്ത് സിനിമയിലെ ഭാഗങ്ങൾ വെട്ടിമാറ്റാൻ സാധിക്കും, പക്ഷെ ചരിത്രത്തിലെ വസ്തുതകൾ വെട്ടിമാറ്റാൻ സാധിക്കില്ല. പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ നോക്കിയാൽ അത് അംഗീകരിക്കില്ല.'- മന്ത്രി പറഞ്ഞു.
'ഗുജറാത്ത് വംശഹത്യയുടെ സ്പോൺസർമാർ ആരാണ് എന്ന് എല്ലാവർക്കുമറിയാം. സിനിമ സംവിധാനം ചെയ്തതിന് ആരെയെങ്കിലും ഒറ്റപ്പെടുത്താൻ നോക്കുന്നത് കേരളത്തിൻ്റെ ചരിത്രം മറന്ന് കൊണ്ടുള്ള നിലപാടാണ്. സിനിമയിൽ പല ആശയങ്ങൾക്കെതിരെയും വിമർശനമുണ്ട്. ചരിത്രത്തെ മനുഷ്യൻ്റെ മനസ്സിൽ നിന്ന് വെട്ടാനോ സെൻസർ ചെയ്യാനോ പറ്റില്ല.'- അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ കണ്ടിറങ്ങിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Adjust Story Font
16