ആലപ്പുഴയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടി പരിശോധിക്കും:എം.വി ഗോവിന്ദന്‍
''സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. അന്വേഷണം നടത്തി നിഗമനത്തിലെത്തിയ ശേഷം കൂടുതൽ കൂടുതൽ നടപടി വേണമെങ്കിൽ എടുക്കും''
എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ആലപ്പുഴയിലെ പ്രശ്‌നങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. അന്വേഷണം നടത്തി നിഗമനത്തിലെത്തിയ ശേഷം കൂടുതൽ കൂടുതൽ നടപടി വേണമെങ്കിൽ എടുക്കും.
കുട്ടനാട്ടിൽ വിഭാഗീയതയില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇ.പി ജയരാജൻ സംഘടനയിൽ സജീവമായുണ്ട്. ഇ.പിക്കെതിരായ ആരോപണത്തിൽ പി. ജയരാജൻ പരാതി നൽകിയോയെന്നത് സംഘടനാപരമായ കാര്യമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Next Story
Adjust Story Font
16