ദേഹത്ത് ടാറൊഴിച്ച് പൊള്ളിച്ചു; യാത്രക്കാർക്ക് ടാറിങ് തൊഴിലാളികളുടെ മർദനം
പൊള്ളലേറ്റ മൂന്ന് പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: ചെലവന്നൂരിൽ റോഡ് ടാറിങ് നടക്കുന്നതിനിടെ യാത്രക്കാർക്ക് മർദനം. ടാറിങ് തൊഴിലാളികൾ മർദിച്ചെന്നും ദേഹത്ത് ടാറൊഴിച്ച് പൊള്ളിച്ചെന്നുമാണ് പരാതി. പൊള്ളലേറ്റ മൂന്ന് പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെലവന്നൂര്‍ സ്വദേശികളായ ജിജോ, ബിനു, വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
റോഡില്‍ ടാറിങ് നടക്കുന്നതായി മുന്നറിയിപ്പ് ലഭിച്ചില്ലെന്നും യാത്രക്കിടെയാണ് റോഡ് ബ്ലോക്കായത് ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് യാത്രക്കാര്‍ വ്യക്തമാക്കുന്നത്. ഇത് ചോദ്യം ചെയ്തത് തര്‍ക്കത്തിലേക്ക് കലാശിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ടാറിങ് തൊഴിലാളി ഇവര്‍ക്ക് നേരെ ടാറൊഴിച്ചത്. പൊള്ളലേറ്റവരില്‍ രണ്ട് പേര്‍ക്ക് സാരമായ പരിക്കുണ്ട്.
Next Story
Adjust Story Font
16