Quantcast

സ്വന്തം കിടപ്പാടം പോലും വിറ്റ് പാര്‍ട്ടി ഓഫീസ് പണിത പാച്ചേനി; വിടവാങ്ങുന്നത് കണ്ണൂര്‍ കോണ്‍ഗ്രസിന്റെ മുഖം

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമായിരുന്നു സതീശന്‍ പാച്ചേനിയിലൂടെ കണ്ണൂര്‍ ഡിസിസിക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം പൂവണിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2022-10-27 07:55:00.0

Published:

27 Oct 2022 7:51 AM GMT

സ്വന്തം കിടപ്പാടം പോലും വിറ്റ് പാര്‍ട്ടി ഓഫീസ് പണിത പാച്ചേനി; വിടവാങ്ങുന്നത് കണ്ണൂര്‍ കോണ്‍ഗ്രസിന്റെ മുഖം
X

കണ്ണൂർ: എം.പിയും എം.എൽ.എയും ഒന്നും ആയില്ലെങ്കിലും സതീശൻ പാച്ചേനിയെ രാഷ്ട്രീയകേരളത്തിന് പരിചയപ്പെടുത്തിക്കൊടുക്കേണ്ട ആവശ്യമില്ല. മാർക്‌സിസ്റ്റ് കുടുംബത്തിൽ നിന്നാണ് കോൺഗ്രസിന്റെ 'കൈ' പിടിക്കാൻ പാച്ചേനി എത്തിയത്. വിദ്യാർഥികാലം മുതൽ തന്നെ രാഷ്ട്രീയരംഗത്തും പിന്നാലെ പൊതുരംഗത്തും സജീവമായി. കണ്ണൂരിന്റെ രാഷ്ട്രീയം അടിയും തടയുമാണെങ്കിൽ അതിൽനിന്നെല്ലം വ്യത്യസ്തനായിരുന്നു ഈ പാച്ചേനിക്കാരൻ.

സൗമ്യപെരുമാറ്റമായത് കൊണ്ട് തന്നെ എതിരാളികൾക്ക് പോലും പ്രിയപ്പെട്ടവനാകാൻ പാച്ചേനിക്ക് അധികനാൾ വേണ്ടിവന്നില്ല. പാച്ചേനിയെക്കുറിച്ച് പറയുന്നവർക്കെല്ലാം അദ്ദേഹത്തിന്റെ അനുകമ്പയോടെയുള്ള പെരുമാറ്റമാണ് ഓര്‍മവരുന്നത്. അഞ്ച് തവണ അദ്ദേഹം ജനവിധി തേടിയിട്ടുണ്ട്. അതിൽ മലമ്പുഴയിൽ സാക്ഷാൽ വിഎസ് അച്യുതാനന്ദനെതിരെയും മത്സരിച്ചു.

എന്നാൽ ഒന്നിലും ജയിക്കാനായിരുന്നില്ല. ശക്തമായ പോരാട്ടം കാഴ്ചവെച്ച മത്സരങ്ങളായിരുന്നു അദ്ദേഹത്തിന്റെത്. പാർട്ടിയും പ്രസ്ഥാനവും അദ്ദേഹം നെഞ്ചോട് ചേർത്തു. സ്വന്തം വീട് വിറ്റ് പാർട്ടി ഓഫീസിന് പണം നല്‍കിയതാണ് പാച്ചേനിയെ മറ്റു നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമായിരുന്നു സതീശന്‍ പാച്ചേനിയിലൂടെ കണ്ണൂര്‍ ഡിസിസിക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം പൂവണിഞ്ഞത്. അതിന് പണം നല്‍കിയത് സതീശന്‍ പാച്ചേനി. അതും സ്വന്തം വീട് വിറ്റ്.

സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് ഓഫീസിന്റെ നിര്‍മാണം നിലച്ചുപോകുമെന്ന ഘട്ടത്തിലായിരുന്നു സതീശന്റെ കൈത്താങ്ങ്. 45 ലക്ഷം രൂപക്ക് സ്വന്തം വീട് അദ്ദേഹം വിറ്റു. സതീശന്‍ പാച്ചേനിയുടെ ഇത്തരത്തിലുള്ള നീക്കത്തെ പല കോണ്‍ഗ്രസ് നേതാക്കളും എതിര്‍ത്തിരുന്നു . സതീശന്‍ പാച്ചേനിയെ അനുസ്മരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇക്കാര്യം പറയുകയുണ്ടായി. വീട് വിറ്റ് ഓഫീസ് പണിത്തപ്പോൾ ഒരുപാട് വഴക്ക്പറഞ്ഞിരുന്നുവെന്നായിരുന്നു സതീശന്റെ കമന്റ്.

എളുപ്പമുള്ളതായിരുന്നില്ല പാച്ചേനിയുടെ രാഷ്ട്രീയം. പ്രതിസന്ധികള്‍ ഏറെ തരണം ചെയ്തും കഷ്ടപ്പാട് അനുഭവിച്ചുമൊക്കെയാണ് സതീശന്‍ പാച്ചേനി രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നത്. കോൺഗ്രസിന് എന്നും അഭിമാനമായിരുന്നു സതീശൻ പാച്ചേനി. പാച്ചേനിയെപ്പൊലാരാളുടെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല, രാഷ്ട്രീയ കേരളത്തിന് തന്നെ വലിയ നഷ്ടമാണ്

TAGS :

Next Story