Quantcast

പി.പി ദിവ്യയെ വിളിച്ചുവരുത്തിയത്, യാത്രയയപ്പിൽ നടന്നതിനു പിന്നിൽ ഗൂഢാലോചന; കണ്ണൂർ കലക്ടർക്കെതിരെ പത്തനംതിട്ട സിപിഎം

യോഗത്തിൽ അത്തരം പരാമർശം നടത്തണമെങ്കിൽ കലക്ടറുടെ അനുവാദം വേണമെന്നും കലക്ടർക്കെതിരെ അന്വേഷണം വേണമെന്നും സിപിഎം

MediaOne Logo

Web Desk

  • Updated:

    2024-10-18 07:30:13.0

Published:

18 Oct 2024 5:59 AM GMT

PP Divya, CPM, Kannur collector,adm, പി.പി ദിവ്യ,  കണ്ണൂർ കലക്ടർ, പത്തനംതിട്ട, സിപിഎം
X

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയനെതിരെ അന്വേഷണം വേണമെന്ന് പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ നടന്നതിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു പറഞ്ഞു. ചടങ്ങിലേക്ക് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ കലക്ടർ വിളിച്ചുവരുത്തിയതാണെന്ന് സിപിഎം നേതാവ് മലയാലപ്പുഴ മോഹനനും ആരോപിച്ചു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ നടന്നതിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന് ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു പറഞ്ഞു.

ദിവ്യയുടെ പരാമർശത്തിൽ കലക്ടർക്ക് പങ്കുള്ളതായി പറയപ്പെടുന്നുവെന്നും ഉദ്യോഗസ്ഥർ നടത്തിയ പരിപാടിയിൽ ദിവ്യ പങ്കെടുത്തത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ദിവ്യയുടെ രാജി സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടതിനെ തുടർന്നാണെന്നും സംഭവത്തിൽ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിപ്രായം കൂടി മാനിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദയ ഭാനു പറഞ്ഞു. ദിവ്യക്കെതിരെ ശക്തമായ നടപടി സംസ്ഥാനം നേതൃത്വം ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദിവ്യയെ കളക്ടർ വിളിച്ചുവരുത്തിയതെന്ന് സിപിഎം നേതാവ് മലയാലപ്പുഴ മോഹനനും ആരോപിച്ചു. ‌യോഗത്തിൽ അത്തരം പരാമർശം നടത്തണമെങ്കിൽ കലക്ടറുടെ അനുവാദം വേണമെന്നും കലക്ടർക്കെതിരെ അന്വേഷണം നടത്തി സംഭവത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും മോ​ഹനൻ പറഞ്ഞു. യാത്രയപ്പ് വേണ്ടെന്ന് നവീൻ പറഞ്ഞിട്ടും സംഘടിപ്പിക്കുകയായിരുന്നുവെന്നും രാവിലെ നിശ്ചയിച്ചിരുന്ന പരിപാടി അകാരണമായി ഉച്ചയ്ക്ക് ശേഷമാക്കിയെന്നും ഇത് ദിവ്യയെ വിളിച്ചുവരുത്തുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

TAGS :

Next Story