Quantcast

ഏരിയകമ്മിറ്റികളിൽ വിഭാഗീയതയെന്ന് പത്തനംതിട്ട ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്

പത്തനംതിട്ട, മല്ലപ്പള്ളി, ഇരവിപേരൂർ ഏരിയകമ്മിറ്റികളിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നുവെന്നും കമ്മിറ്റികൾ തിരുത്തൽ വരുത്തണമെന്നുമാണ് പരാമർശം.

MediaOne Logo

Web Desk

  • Updated:

    2021-12-27 12:32:23.0

Published:

27 Dec 2021 12:30 PM GMT

ഏരിയകമ്മിറ്റികളിൽ വിഭാഗീയതയെന്ന് പത്തനംതിട്ട ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്
X

സംഘടന തലത്തിൽ ജില്ലയിൽ പാർട്ടി മുന്നേറ്റം നടത്തിയെങ്കിലും ഏരിയകമ്മിറ്റികളിൽ വിഭാഗീയ പ്രവർത്തനങ്ങളൾ നടന്നുവെന്ന് ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ജില്ലയിലെ വിഭാഗീയതയെ പറ്റി പരാമർശമുള്ളത്. പത്തനംതിട്ട, മല്ലപ്പള്ളി, ഇരവിപേരൂർ ഏരിയകമ്മിറ്റികളിലാണ് വിഭാഗീയ പ്രവർത്തനങ്ങൾ നടന്നുവെന്നും കമ്മിറ്റികൾ തിരുത്തൽ വരുത്തണമെന്നുമാണ് പരാമർശം.

പത്തനം തിട്ട ഏരിയകമ്മിറ്റിയിൽ പാർട്ടിപ്രവർത്തകരെ സംഘടനാ വത്ക്കരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു, പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈനെതിരെയും ജില്ലയിൽ നിന്നുള്ള മന്ത്രി വീണാ ജോർജിനെതിരെയും വിമർശനങ്ങൾ അവസാനിപ്പിക്കണമെന്നും 130 പേജുള്ള റിപ്പോർട്ടിൽ പരാമർശമുണ്ട്.

TAGS :

Next Story