Quantcast

ക്ഷേത്രത്തിൽ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണു; കേസെടുക്കാന്‍ ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ

പത്തു മാസം പ്രായമുള്ള കുഞ്ഞാണു മൂന്നാള്‍ പൊക്കത്തില്‍നിന്നു വഴിപാട് നടത്തിയയാളുടെ കൈയില്‍നിന്നു വീണത്

MediaOne Logo

Web Desk

  • Updated:

    2024-02-18 13:54:05.0

Published:

18 Feb 2024 10:58 AM GMT

Baby fell down during the weight offering at the Ezhamkulam temple in Pathanamthitta, Pathanamthitta Ezhamkulam temple baby weight offering accident, Pathanamthitta vazhipadu accident
X

പത്തനംതിട്ട: ക്ഷേത്രത്തിൽ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണു. പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിലാണ് സംഭവം. പത്തു മാസം പ്രായമുള്ള കുഞ്ഞാണു മൂന്നാള്‍ പൊക്കത്തില്‍നിന്നു വഴിപാട് നടത്തിയയാളുടെ കൈയില്‍നിന്നു തെറിച്ചു താഴെവീണത്.

തൂക്കുവില്ല് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനിടെയായിരുന്നു അപകടം. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കൾ വഴിപാടായാണ് തൂക്കം നടത്തുന്നത്. പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

അതേസമയം, സംഭവത്തില്‍ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. കമ്മിഷൻ ചെയർമാൻ ജില്ലാ ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Summary: Baby fell down during the weight offering at the Ezhamkulam temple in Pathanamthitta

TAGS :

Next Story