Quantcast

പത്തനംതിട്ട ഏനാദിമംഗലത്ത് മലയിടിച്ചില്‍

അച്ചൻകോവിലാറ്റിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-14 10:19:51.0

Published:

14 Nov 2021 10:14 AM GMT

പത്തനംതിട്ട  ഏനാദിമംഗലത്ത് മലയിടിച്ചില്‍
X

ശക്തമായ മഴയെത്തുടര്‍ന്ന് പത്തനംതിട്ട അടൂർ ഏനാദിമംഗലത്ത് മലയിടിച്ചിലുണ്ടായി. ആളപായങ്ങളൊന്നുമില്ല. അച്ചൻകോവിലാറ്റിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയാണ്. കൈപ്പട്ടൂർ ഏഴംകുളം റോഡ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.

പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും മലയിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി. മിക്കയിടങ്ങളിലും ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്. വെള്ളക്കെട്ട് മൂലം ഒട്ടനവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലയില്‍ മഴ ഓരോ മണിക്കൂറിലും ശക്തിപ്പെടുകയാണ് എന്ന് അധികൃതര്‍ അറിയിച്ചു. പത്തനംതിട്ടയില്‍ അതീവജാഗ്രതയാണ് നിലനില്‍ക്കുന്നത്.ജില്ലയില്‍ കൺട്രോൾ റൂം തുറന്നതായി അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

Pathanamthitta: A landslide occurred at Adoor Enadimangalam in Pathanamthitta following heavy rains. No maneuvers. The water level in Achankovilat is rising sharply. Kaipattoor Ezhamkulam road traffic was completely disrupted.

TAGS :

Next Story