പത്തനംതിട്ട പോക്സോ കേസ്; 3 പ്രതികൾ കൂടി കസ്റ്റഡിയിൽ
കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും
പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ മൂന്ന് പ്രതികൾ കൂടി കസ്റ്റഡിയിൽ. പമ്പയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും. ഇതുവരെ 20 പേർ അറസ്റ്റിലായി. ദേശീയ- സംസ്ഥാന വനിതാ കമ്മീഷനുകൾ വിഷയത്തിൽ ഇടപെട്ടതോടെ ദക്ഷിണ മേഖല ഡിഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പരമാവധി പ്രതികളെ ഉടൻ തന്നെ പിടികൂടണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.
പിടിയിലായ പ്രതികളെ അന്വേഷണ സംഘം തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. 62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് സുബിൻ എന്ന ആൺസുഹൃത്താണെന്നാണ് മൊഴി. ഇയാൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
ഇലവുംതിട്ടയിൽ പെൺകുട്ടി പീഡനത്തിനിരയായ വാഹനം പോലീസ് പിടിച്ചെടുത്തിരുന്നു. കാറിൽ വെച്ച് പീഡനം നടന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്ന ഒരു പ്രതിയും അറസ്റ്റിലായിട്ടുണ്ട്.
പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരീശീലകരും ഒപ്പം പരിശീലനം നടത്തിയവരുമെന്നും കണ്ടെത്തലുണ്ട്. CWCയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തെത്തിയത്.
Adjust Story Font
16