'തനിക്കെതിരെ ആസൂത്രിതമായ നീക്കം'; പോസ്റ്റർ വിവാദത്തിൽ വീണാ ജോർജ്
ഓർത്തഡോക്‌സ് - യാക്കോബായ സഭാ തർക്കവുമായി ബന്ധപ്പെട്ട് മന്ത്രി വീണ ജോർജിനെതിരെ പത്തനംതിട്ടയിലായിരുന്നു പോസ്റ്റർ പ്രതിഷേധം.
വീണാ ജോർജ്
പത്തനംതിട്ട: പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആസൂത്രിതമായി വ്യാജ വാർത്ത സൃഷ്ടിക്കുകയാണെന്നും, യുവജനം എന്ന സംഘടന സഭക്കില്ലെന്നും വീണാ ജോർജ് പറഞ്ഞു. ഓർത്തഡോക്‌സ് - യാക്കോബായ സഭാ തർക്കവുമായി ബന്ധപ്പെട്ട് മന്ത്രി വീണ ജോർജിനെതിരെ പത്തനംതിട്ടയിലായിരുന്നു പോസ്റ്റർ പ്രതിഷേധം. സർക്കാർ ചർച്ച് ബിൽ പാസാക്കാനൊരുങ്ങുമ്പോൾ സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ മൗനം വെടിയണമെന്നാണ് പോസ്റ്റർ.
പത്തനംതിട്ട മാക്കാൻകുന്നിലും ചന്ദപ്പള്ളിയിലുമുള്ള ഓർത്തഡോക്‌സ് ദേവാലയങ്ങളുടെ പരിസരത്താണ് മന്ത്രിക്കെതിരായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഓർത്തഡോക്‌സ് - യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാന് സർക്കാർ ചർച്ച് ബില്ല് പാസാക്കാനൊരുങ്ങുന്നതിനിടെയാണ് പോസ്റ്ററിലൂടെയുള്ള പ്രതിഷേധം. സഭാ അംഗമായ വീണ ജോർജ് വിഷയത്തിൽ മൗനം വെടിയണമെന്നാവശ്യപ്പെടുന്ന പോസ്റ്ററിലുള്ളത് , സഭയുടെ വിയർപ്പിലും വോട്ടിലുമാണ് വീണ ജനപ്രതിനിധിയായതെന്നും ഓർമ്മപ്പെടുത്തുന്നുണ്ട്. എന്നാൽ പോസ്റ്റർ വിവാദം
മുഖ്യമന്ത്രി പിണറായി വിജയൻ നീതി പാലിക്കണമെന്നടക്കം രേഖപ്പെടുത്തിയ പോസ്റ്റർ ഇന്നലെ അർദ്ധരാത്രിയോടെയാണ് മന്ത്രിയുടെയും ഭർത്താവിന്റെയും ഇടവകപ്പള്ളികൾക്ക് സമീപം കണ്ടെത്തിയത്. എന്നാൽ സഭാ നേതൃത്വം ഇടപെട്ട് ഇന്ന് രാവിലെ തന്നെ ഇവ നീക്കം ചെയ്തു. മാസങ്ങൾക്ക് മുൻ്പും പത്തനംതിട്ടയിലടക്കം ഓർത്തഡോക്‌സ് യുവജനം എന്ന പേരിൽ സമാനമായ രീതിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മന്ത്രിയുടെ പേരൊഴിവാക്കിയാണ് അന്ന് പോസ്റ്ററുകൾ ഒട്ടിച്ചിരുന്നതെങ്കിലും ഇത്തവണത്തെ പോസ്റ്ററുകൾ സഭാ നേതൃത്വത്തിന്റെ കൂടി പിന്തുണയുണ്ടെന്നാണ് സൂചന.
Adjust Story Font
16