പത്തനംതിട്ടയിലെ മാലിന്യ സംസ്കരണ പദ്ധതി; ആരോപണവുമായി പ്രതിപക്ഷം രംഗത്ത്
രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം
പത്തനംതിട്ട നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിക്കെതിരെ പ്രതിപക്ഷം. ആശാസ്ത്രീയമായും നിയമ വിരുദ്ധവുമായാണ് മാലിന്യ സംസ്കരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം.
പത്തനംതിട്ട സ്വകാര്യ ബസ്റ്റാന്‍റിനോട് ചേര്ന്ന് മാലിന്യ സംസ്കരണ യൂണിറ്റ് ആരംഭിച്ചതിന് പിന്നാലെയാണ് ഇതേ ചൊല്ലിയുള്ള വിവാദങ്ങളുടെ തുടക്കം. നഗരത്തിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയ എല്‍ഡിഎഫ് ഭരണ സമിതി അതിനോട് നീതി പുലര്ത്തുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വീടുകളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരം തിരിച്ച് സംസ്കരിക്കുമെന്നായിരുന്നു വാഗ്ദാനം . എന്നാല്‍ നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്കരണ യൂണിറ്റില്‍ ഇതൊന്നും കാണാനാവുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
മാലിന്യ സംസ്കരണത്തിന് വേണ്ടിയുള്ള പദ്ധതികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണന്നും സ്ഥല പരിമിതി മൂലമാണ് തരം തിരിച്ച് സംസ്കരിക്കാന്‍ താമസിക്കുന്നതെന്നുമാണ് എല്‍ഡിഎഫ് ഭരണസമിതി നല്‍കുന്ന വിശദീകരണം. മുന്ന് വര്ഷങ്ങളെക്കാള്‍ കാര്യക്ഷമമായാണ് നഗരത്തിലെ മാലിന്യ സംസ്കരണം നടക്കുന്നത്. അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ഭരണ സമിതി കുറ്റപ്പെടുത്തി.
മുപ്പതിഎഴായിരിത്തിലേറെ ജനസംഖ്യയുള്ള നഗരത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരം തിരിച്ച് കൊണ്ടു പോകുന്നതിന് എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കാരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാവാത്ത കമ്പനി സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിടുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Adjust Story Font
16