Quantcast

വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവം; ഡോക്ടർമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

രോഗി മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    13 Aug 2022 5:41 AM GMT

വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവം; ഡോക്ടർമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. അച്ചടക്ക നടപടി സ്വീകരിക്കണമെന്ന നിർദേശത്തെ തുടർന്നാണ് നടപടി. നെഫ്രോളജി, യൂറോളി മേധാവിമാരായ ഡോ.ജേക്കബ് ജോർജിന്റേയും ഡോ. എസ്. വാസുദേവന്റേയും സസ്‌പെൻഷനാണ് പിൻവലിച്ചത്.

രോഗി മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചത്. ഡോക്ടർമാരെ സർവീസിൽ തിരിച്ചെടുത്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് അന്വേഷണ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരിക്കുന്നത്. തുടർ നടപടി ഡയറടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന് തീരുമാനിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം ഡോക്ടർമാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവില്ലെന്നാണ് വിവരം. സ്ഥലം മാറ്റം ഉൾപ്പെടെയുള്ള നടപടികളായിരിക്കും ഡോക്ടർമാർക്കെതിരെ ഉണ്ടാവുകയെന്നാണ് സൂചന. ജൂൺ 20നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ചത്. വകുപ്പുകളുടെ ഏകോപനത്തിലുണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

TAGS :

Next Story