Quantcast

ആകെയുള്ളത് ഒരു എയർആംബുലൻസ് മാത്രം; ദുരിതത്തിലായി ലക്ഷദ്വീപിലെ രോഗികൾ

മൂന്ന് ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണവും തകരാറിലാണ്

MediaOne Logo

Web Desk

  • Published:

    14 July 2022 1:48 AM GMT

ആകെയുള്ളത് ഒരു എയർആംബുലൻസ് മാത്രം; ദുരിതത്തിലായി ലക്ഷദ്വീപിലെ രോഗികൾ
X


കൊച്ചി: എയർ ആംബുലൻസ് സൗകര്യം കാര്യക്ഷമമല്ലാത്തതിനാൽ ലക്ഷദ്വീപിലെ രോഗികൾ ദുരിതത്തിൽ. മൂന്ന് ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണവും തകരാറിലായതാണ് തിരിച്ചടിയാവുന്നത്. അടിയന്തരമായി എയർ ലിഫ്റ്റ് ചെയ്യേണ്ട രോഗികൾ ഇപ്പോഴും അഗത്തിയിലെ ആശുപത്രിയിൽ കഴിയുകയാണ്.

ദ്വീപ് ഭരണകൂടത്തിന്റെ പക്കലുള്ളവയിൽ ഒരേയൊരു ഹെലികോപ്റ്റർ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇന്നലെ കൊച്ചിയിലേക്ക് അടിയന്തരമായി എയർ ലിഫ്റ്റ് ചെയ്യേണ്ട അറുപതുകാരിയെ ഹെലികോപ്റ്റർ ലഭ്യമല്ലാത്തതിനെ തുർടർന്ന് കൊണ്ടുപോകാനായില്ല. ഇവരെ അഗത്തിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്റർ കൊച്ചിയിലായതാണ് തിരിച്ചടിയായത്. ഈ ഹെലികോപ്റ്റർ ഇന്ന് അഗത്തിയിലെത്തിയ ശേഷമാണ് രോഗിയെ കൊണ്ടുപോവാനാവുക.

ഏറെ നാളായി എയർ ആംബുലൻസ് സേവനം പരിമിതമായതിനാൽ പല രോഗികളും ആശ്രയിക്കുന്ന കപ്പലുകളെയാണ്. എന്നാൽ അടിയന്തര സ്വഭാവമുള്ള രോഗികൾക്കും പ്രസവത്തോട് അടുത്ത ഗർഭിണികൾക്കുമൊന്നും കപ്പൽ യാത്ര ചെയ്യാനാവില്ല. ഇവർക്ക് എയർ ലിഫ്റ്റിങ് മാത്രമാണ് ആശ്രയം. പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്‌ട്രേറ്ററായി വന്ന ശേഷമാണ് എയർ ആംബുലൻസ് സൗകര്യം പരിമിതപ്പെട്ടതെന്നാണ് ദ്വീപ് നിവാസികൾ കുറ്റപ്പെടുത്തുന്നത്.

TAGS :

Next Story