പട്ടയം റദ്ദാക്കിയതിനെതിരെ മുൻ റവന്യുമന്ത്രി കെ.ഇ ഇസ്മയിൽ; നൽകിയത് തികച്ചും അർഹരായവർക്ക് മാത്രം
അന്ന് പട്ടയം നൽകിയതിനെ ഇകഴ്ത്തി കാണിയ്ക്കാനുള്ള ശ്രമം വിജയിക്കില്ല
രവീന്ദ്രൻ പട്ടയം സർക്കാർ റദ്ദാക്കിയതിനെതിരെ മുൻ റവന്യുമന്ത്രി കെ.ഇ ഇസ്മയിൽ.ബഹുഭൂരിപക്ഷവും തികച്ചും അർഹരായവർക്കാണ് നൽകിയത്. അനധികൃത പട്ടയങ്ങൾ പരിശോധിക്കേണ്ടതാണ്. സി.പി.എം ഓഫീസിനും പട്ടയം നൽകി. ആ വിഷയം അന്ന് തന്നെ ചോദിച്ചിരുന്നു. സി.പി.എം ഓഫീസിന് മാത്രം 20 സെന്റിന് പട്ടയം നൽകി. ബാക്കിയെല്ലാം അഞ്ച് സെന്റിൽ താഴെ ഭൂമി ക്കാണ് പട്ടയം നൽകിയത്.
താൻമന്ത്രിയായിരുന്ന സമയത്ത് നൽകിയ എല്ലാ പട്ടയങ്ങളും നിയമപ്രകാരമാണ് നൽകിയത്.രവീന്ദ്രൻ പിന്നീട് അനധികൃതമായി പട്ടയം നൽകിയോ എന്ന് പരിശോധിക്കണം. വി.എസിന്റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽ.ഡി.എഫ് തന്നെ വിലയിരുത്തിയതാണ്.ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ചർച്ച ചെയ്യേണ്ട ആവശ്യമില്ല. അന്ന് പട്ടയം നൽകിയതിനെ ഇകഴ്ത്തി കാണിയ്ക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യത്തെ ഏറെകാലം മൂടിവെക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16