Quantcast

പാറ്റൂരിൽ സ്ത്രീയെ ആക്രമിച്ച പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

മാർച്ച് 13ന് രാത്രിയാണ് സ്ത്രീയെ അജ്ഞാതൻ ആക്രമിച്ചത്. കൃത്യം നടന്ന് 12 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.

MediaOne Logo

Web Desk

  • Published:

    25 March 2023 2:54 AM GMT

Dead body under bed in hotel room; A shocking experience for the tourist in Lhasa
X

തിരുവനന്തപുരം: പാറ്റൂരിൽ സ്ത്രീയെ ആക്രമിച്ച പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. പ്രതി ബൈക്കിൽ സ്ത്രീയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. മാർച്ച് 13ന് രാത്രിയാണ് സ്ത്രീയെ അജ്ഞാതൻ ആക്രമിച്ചത്. കൃത്യം നടന്ന് 12 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.

പാറ്റൂരിൽനിന്ന് മൂലവിളാകത്തേക്കുള്ള വഴിയിൽ സ്ത്രീയെ പ്രതി പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ദൃശ്യങ്ങളിൽനിന്ന് അക്രമിയെക്കുറിച്ച് സൂചന ലഭിക്കുന്ന ഒന്നും ലഭിച്ചിട്ടില്ല. പ്രതി ഉപയോഗിച്ച സ്‌കൂട്ടറിന്റെ നമ്പറോ മറ്റു വിവരങ്ങളോ ദൃശ്യത്തിൽ വ്യക്തമല്ല.

TAGS :

Next Story