Quantcast

വീഡിയോ കോളിലൂടെ ഗൂഗിള്‍ പേ തുറപ്പിക്കും, ഒ.ടി.പി ഇല്ലാതെയും പണം തട്ടും; ഓൺലൈൻ തട്ടിപ്പിന് പുതിയ രീതി

മത്സ്യവ്യാപാരിയുടെ 22,000 രൂപ തട്ടിയെടുത്തു

MediaOne Logo

Web Desk

  • Published:

    17 Jan 2024 2:49 AM GMT

Google Pay,GPayfraud, OTP,online fraudkerala,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,ജിപേ,ഓണ്‍ലൈന്‍ പണം തട്ടിപ്പ്
X

കോഴിക്കോട്: ഓണ്‍ലൈനിലൂടെ പണം തട്ടിയെടുക്കാൻ പുതിയ രീതിയുമായി തട്ടിപ്പു സംഘം. പണം നിക്ഷേപിക്കാനെന്ന് പറഞ്ഞ് വീഡിയോ കോളിലൂടെ ഗൂഗിള്‍ പേ തുറപ്പിച്ചാണ് പണം തട്ടുന്നത്. പട്ടാളക്കാരനെന്ന വ്യാജേന വന്ന കോൾ വഴി കോഴിക്കോട്ടെ മത്സ്യവ്യാപാരിക്ക് ഇരുപത്തിരണ്ടായിരം രൂപയാണ് നഷ്ടപ്പെട്ടത്.

ഗൂഗിള്‍ പേ തുറപ്പിച്ച ശേഷം കൃത്യമായ നിര്‍ദേശങ്ങള്‍ വന്നു. ആദ്യം പേ ബില്‍സ് എന്ന ഓപ്ഷന്‍ എടുക്കാന്‍ പറഞ്ഞു. പിന്നീട് ക്രെഡിറ്റ് കാര്‍ഡ്സ് എന്ന പോയിന്റില്‍ ക്ലിക് ചെയ്യാനും ശേഷം പിന്നെ ഒരു ബാങ്ക് സെലക്റ്റ് ചെയ്യാനും പറഞ്ഞു. വീഡിയോ കോള്‍ ചെയ്തയാള്‍ പറഞ്ഞ ആറക്ക നമ്പര്‍ കൂടി ടൈപ്പ് ചെയ്തു. സംശയം ഒട്ടും തോന്നാതിരുന്നതിനാല്‍ അടുത്ത ഘട്ടത്തില്‍ സ്വന്തം പിന്‍ നമ്പര്‍ കൂടി നല്‍കി. ഇതോടെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന ഇരുപത്തിരണ്ടായിരത്തി ഒരുനൂറ്റി ഒമ്പത് രൂപയും നഷ്ടമായി.


TAGS :

Next Story