പയ്യോളിയിൽ എസ്എസ്എൽസി കഴിഞ്ഞെത്തിയ വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വീടിന് മുകളിലത്തെ നിലയിലെ മുറിയിൽ കയറി വാതിലടച്ച അനുശ്രീ വിളി കേൾക്കാത്തതിനെത്തുടർന്ന് ചേച്ചി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.

കോഴിക്കോട്: പയ്യോളിയിൽ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻപുരയിൽ ജയദാസന്റെ മകൾ അനുശ്രീയാണ് മരിച്ചത്. പയ്യോളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്. ഇന്നത്തെ ഫിസിക്‌സ് പരീക്ഷയും കണക്കും ബുദ്ധിമുട്ടായിരുന്നുവെന്ന് അനുശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
വീടിന് മുകളിലത്തെ നിലയിലെ മുറിയിൽ കയറി വാതിലടച്ച അനുശ്രീ വിളി കേൾക്കാത്തതിനെത്തുടർന്ന് ചേച്ചി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും.
Next Story
Adjust Story Font
16