Quantcast

ചാനൽ ചർച്ചയിലെ മുസ്‌ലിം വിരുദ്ധ പരാമർശം; മാപ്പ് പറഞ്ഞ് പി.സി ജോർജ്

വേദനിക്കപ്പെട്ട മുസ്‌ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പി.സി ജോർജ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-01-09 06:18:21.0

Published:

9 Jan 2025 6:07 AM GMT

PC George apologized for the hate speech
X

കോഴിക്കോട്: മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പി.സി ജോർജ്. ഇന്ത്യയിലെ മുഴുവൻ മുസ് ലിംകളും തീവ്രവാദികളാണെന്ന പരാമർശം പിൻവലിക്കുന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വേദനിക്കപ്പെട്ട മുസ്‌ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പി.സി ജോർജ് പറഞ്ഞു.

'ജനം ടിവി' ചർച്ചയിൽ പങ്കെടുത്തായിരുന്നു പി.സി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. മുസ്‌ലിംകളെല്ലാം തീവ്രവാദികളാണ്. തീവ്രവാദിയല്ലാത്ത ഒരു മുസ്‌ലിം പോലുമില്ല. മുസ്‌ലിമായി ജനിച്ചാൽ അവൻ തീവ്രവാദിയായിരിക്കും. ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ പാകിസ്താന് വേണ്ടി കയ്യടിക്കുന്നവരാണ് മുസ്‌ലിംകൾ. ഇന്ത്യയോട് താത്പര്യമില്ലെങ്കിൽ പാകിസ്താനിൽ പോടെ എന്നും ജോർജ് പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ജനം ടിവിയിൽ നടന്ന ചാനൽ ചർച്ചയിൽ മുസ്ലിം ലീഗിന്റെ പ്രതിനിധി എന്നെ പ്രകോപിച്ചപ്പോൾ ഞാൻ പറഞ്ഞ മറുപടിയിൽ ഇന്ത്യയിലെ മുഴുവൻ ഇസ്ലാം മത വിശ്വാസികളും തീവ്രവാദികളാണെന്ന അർത്ഥം കടന്നു വന്നതായി ശ്രദ്ധയിൽപെട്ടു.

ഇന്ത്യ മഹാരാജ്യത്തെ മുഴുവൻ മുസ്ലിം മതവിശ്വാസികളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി ഞാൻ നിരുപാധികം പിൻവലിക്കുന്നു, അതോടൊപ്പം അത് മൂലം വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നു.

എന്നാൽ തീവ്ര ചിന്താഗതിയുള്ള ഒരു ചെറിയ ശതമാനം ആളുകൾ അവർക്കിടയിൽ ഉണ്ടെന്നു എനിക്ക് വ്യക്തമായി അറിയാം. അവരെയും അവരെ മൗനമായി പിന്തുണയ്ക്കുന്ന എല്ലാവരെയും എല്ലാ കാലത്തും ഞാൻ ശക്തമായി എതിർക്കുകയും ചെയ്യും.

TAGS :

Next Story