മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ പി.സി ജോർജ് ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയേക്കും
ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം പി.സി ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയെങ്കിലും പിടികൂടാൻ സാധിച്ചിട്ടില്ല
കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ പി.സി ജോർജ് ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയേക്കും. പ്രസംഗം സംസ്ഥാന സർക്കാർ രാഷ്‍ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്നാരോപിച്ചാകും അപ്പീൽ. ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം പി.സി ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയെങ്കിലും പിടികൂടാൻ സാധിച്ചിട്ടില്ല. നിലവിൽ പി.സി.ജോർജ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം വെണ്ണലയിലെ പ്രസംഗം ഉച്ചയ്ക്ക് 12 മണിക്ക് പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും സാന്നിധ്യത്തിൽ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധിക്കും. ജാമ്യം ലഭിച്ചിട്ടും പി.സി ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
Next Story
Adjust Story Font
16