Quantcast

ശബരിമല പ്രക്ഷോഭം വളർന്നത് പി.സി ജോര്‍ജ് കാരണമാണ്; അദ്ദേഹത്തെ എനിക്ക് ഇന്നലെയും ഇന്നും ഇഷ്ടമാണ്, നാളെയും ഇഷ്ടമാകും- രാഹുല്‍ ഈശ്വര്‍

''പ്രവാചകന്റെ പേര് പറയുമ്പോൾ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം എന്ന് എടുത്തുപറയാൻ ശ്രദ്ധകാണിക്കുന്ന, ആർജവം കാണിക്കുന്ന പി.സി ജോർജിനെയാണ് എനിക്ക് കൂടുതൽ ഇഷ്ടം.''

MediaOne Logo

Web Desk

  • Updated:

    2022-05-26 14:57:10.0

Published:

26 May 2022 2:31 PM GMT

ശബരിമല പ്രക്ഷോഭം വളർന്നത് പി.സി ജോര്‍ജ് കാരണമാണ്; അദ്ദേഹത്തെ എനിക്ക് ഇന്നലെയും ഇന്നും ഇഷ്ടമാണ്, നാളെയും ഇഷ്ടമാകും- രാഹുല്‍ ഈശ്വര്‍
X

കോഴിക്കോട്: പി.സി ജോർജും മകൻ ഷോൺ ജോർജുമെല്ലാം തനിക്ക് വളരെ പ്രിയപ്പെട്ടവരാണെന്ന് വലത് നിരീക്ഷകൻ രാഹുൽ ഈശ്വർ. ശബരിമല പ്രക്ഷോഭത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ചവരാണ് ഇരുവരുമെന്നും രാഹുൽ വെളിപ്പെടുത്തി. മീഡിയവൺ ഫസ്റ്റ് ഡിബേറ്റിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.

''പി.സി ജോർജ് എനിക്ക് വളരെ ഇഷ്ടമുള്ള, ആഗ്രഹമുള്ള വ്യക്തിയാണ്. അദ്ദേഹത്തെ എനിക്ക് ഇന്നലെയും ഇഷ്ടമാണ്, ഇന്നും ഇഷ്ടമാണ്. നാളെയും ഇഷ്ടമായിരിക്കും. പി.സി ജോർജും ഷോണും എനിക്ക് വളരെ പ്രിയപ്പെട്ടവരാണ്. അവർ കാരണമാണ് ശബരിമല പ്രക്ഷോഭം ഈ രീതിയിൽ വളർന്നത്. അവരാണ് എന്നെ ഇത്രയധികം സഹായിച്ചത്.''- രാഹുൽ വെളിപ്പെടുത്തി.

പ്രവാചകന്റെ പേര് പറയുമ്പോൾ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം എന്ന് എടുത്തുപറയാൻ ശ്രദ്ധകാണിക്കുന്ന, ആർജവം കാണിക്കുന്ന പി.സി ജോർജിനെയാണ് എനിക്ക് കൂടുതൽ ഇഷ്ടം. പി.സി ജോർജ് പോപുലർ ഫ്രണ്ടിന്റെ വേദിയിൽ പോകുകയും അവരുടെകൂടി പിന്തുണയോടു കൂടി തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തയാളാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

''ക്രിസ്ത്യാനികളുടെ അടിസ്ഥാനപരമായ ആശങ്ക അവർ 21 ശതമാനമായിരുന്നു. ഇപ്പോൾ പതിനെട്ടര ശതമാനമായി. ഇനിയും കുറഞ്ഞാൽ സമൂഹത്തിലുള്ള സ്വീകാര്യതയും സ്വാധീനവും കുറഞ്ഞുപോകുമെന്ന സങ്കോചമാണ്. ഹിന്ദുക്കളുടെ മനസിലുള്ള ആശങ്ക, 50 വർഷം മുൻപ് ഞങ്ങൾ 63 ശതമാനമായിരുന്നു. 61 മുതൽ 63 വരെ. ഇപ്പോൾ അത് 54 മുതൽ 55 ശതമാനം വരെയൊക്കെയായി കുറഞ്ഞുപോയി. ഇതിനു കാരണം മുസ്‌ലിം സമൂഹമാണെന്ന തെറ്റിദ്ധാരണയാണ്. ഇതുകൊണ്ടാണ് ലൗ ജിഹാദും ലാൻഡ് ജിഹാദും പോലുള്ള കാര്യങ്ങളെല്ലാം വരുന്നത്.''

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ സംഘാടനത്തിലെ മിക്ക ആളുകളെയും തനിക്ക് നേരിട്ട് അറിയാമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. പരിപാടിയിലേക്ക് തന്നെക്കൊണ്ട് കഴിയുന്ന അതിഥികളെ സംഘടിപ്പിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നും അതിനാൽ എല്ലാവരെയും ബഹുമാനവുമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Summary: I like PC George yesterday, I like him today and will like him tomorrow too, says Rahul Easwar

TAGS :

Next Story