'പി.സി ജോർജിന്റെ ജാമ്യാപേക്ഷയ്ക്ക് പ്രത്യേക പരിഗണനയില്ല'; മറ്റു കേസുകൾക്ക് ശേഷം നോക്കാമെന്ന് ഹൈക്കോടതി
പി.സി ജോർജിന്റേത് ആദ്യ കേസായി പരിഗണിക്കണമെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്
പി.സി ജോർജിന്റെ ജാമ്യാപേക്ഷയ്ക്ക് പ്രത്യേക പരിഗണനയില്ലെന്നും മറ്റുകേസുകൾക്ക് ശേഷം പരിഗണിക്കാമെന്നും ഹൈക്കോടതി. പി.സിയുടെ ജാമ്യാപേക്ഷ ഇന്നു തന്നെ പരിഗണിക്കുമെന്നും കോടിതി വ്യക്തമാക്കി. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ പരാമർശം. പി.സി ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് രാവിലെ 10.15 ന് പരിഗണിക്കുമെന്ന വിവരമാണ് ലഭിച്ചിരുന്നത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിസി ജോർജിനെ റിമാൻഡ് ചെയ്തത്. പി.സി ജോർജിന്റേത് രാവിലെ ആദ്യ കേസായി പരിഗണിക്കണമെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. ജസ്റ്റിസ് പി ഗോപിനാഥ് പിസിയുടെ ജാമ്യാപേക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് കോടതിയിൽ വ്യക്തമാക്കുകയായിരുന്നു. മറ്റ് ജാമ്യാപേക്ഷകൾ സാധാരണ നിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 40 ജാമ്യാപേക്ഷ കേസുകൾ ഹൈക്കോടതിക്ക് ഇന്ന് പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ നാല്പത്തിയൊന്നാമത്തെ കേസായിട്ടായിരിക്കും പി.സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. ഉച്ചയോടു കൂടി പിസി ജോർജിന്റെ ജാമ്യപേക്ഷ പരിഗണിക്കുമെന്നാണ് കരുതുന്നത്.
Adjust Story Font
16