Quantcast

'വയലൻസ് സിനിമ എടുത്താൽ കാണാനാളുണ്ട്, കൊലപാതകികളെ വരെ ഇന്‍സ്റ്റയില്‍ ആഘോഷിക്കുകയാണ്'; പി.സി വിഷ്ണുനാഥ്‌ എംഎൽഎ

'ലഹരിയുടെ ഉപയോഗം തടയണമെങ്കിൽ, ലഹരി എത്തുന്നത് തടയണം'

MediaOne Logo

Web Desk

  • Published:

    2 March 2025 7:18 AM

വയലൻസ് സിനിമ എടുത്താൽ കാണാനാളുണ്ട്, കൊലപാതകികളെ വരെ ഇന്‍സ്റ്റയില്‍ ആഘോഷിക്കുകയാണ്; പി.സി വിഷ്ണുനാഥ്‌ എംഎൽഎ
X

കോഴിക്കോട്: വയലൻസ് സിനിമ എടുത്താൽ കാണാൻ ആളുകൾ ഉണ്ടെന്നും, കൊലപാതകികളെ വരെ ഇന്‍സ്റ്റയില്‍ ആഘോഷിക്കുകയാണെന്നും പി.സി വിഷ്ണുനാഥ്‌ എംഎൽഎ. അച്ഛൻ മകനോട് നിനക്ക് ആദ്യമായി ലഹരി തന്നത് ആരാണെന്ന് ചോദിക്കുന്ന സിനിമയാണ്. എന്നിട്ട് അതിന്റെ സംവിധായകനും വന്ന് പറയുന്നത് ഇത് വലിയ ആപത്താണെന്നാണെന്നും അദ്ദേഹം മീഡിയ വൺ ലൈവത്തോണിൽ ചൂണ്ടിക്കാട്ടി.

കുട്ടികളെ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതിൽ നിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും ഉണ്ട്. എന്നാൽ സംഭവിക്കുന്നത് എന്താണ്? രക്ഷാകർത്താക്കൾക്ക് മക്കളോട് സംസാരിക്കാൻ പോലും പേടിയാണ്. കുട്ടികളെ ശാസിക്കാനും നേർവഴിക്ക് നടത്താനും അധ്യാപകർക്കും ഭയമാണ്. ഇതിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും വളരെ പ്രധാനമാണ്.

സ്കൂളുകളുടെയും കോളേജുകളുടെയും സമീപത്തും മറ്റ്പൊതുസ്ഥലങ്ങളിലും വളരെ സുലഭമായി ലഹരി ലഭ്യമാകുന്നു. ലഹരിയുടെ ഉറവിടം കണ്ടെത്തി, ലഹരിയെത്തുന്ന വഴി മുഴുവനായി നശിപ്പിക്കുകയാണ് വേണ്ടത്. ലഹരിയുടെ ഉപയോഗം തടയണമെങ്കിൽ, ലഹരി എത്തുന്നത് തടയണം. അതിനുള്ള നടപടികൾ ശക്തമാക്കണം, അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story