മഅ്ദനിക്ക് കേരളത്തിലേക്ക് വരാനുള്ള ചെലവ് പിഡിപി സംസ്ഥാന കമ്മിറ്റി വഹിക്കും: അഡ്വ മുട്ടം നാസർ
അദ്ദേഹത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ പണമടയ്ക്കുമെന്നും നാസർ പറഞ്ഞു
മഅ്ദനിക്ക് കേരളത്തിലേക്ക് വരാനുള്ള ചെലവ് വഹിക്കാൻ പിഡിപി സംസ്ഥാന കമ്മിറ്റി തയ്യാറാണെന്ന് പിഡിപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ മുട്ടം നാസർ. ഇക്കാര്യത്തിൽ മഅ്ദനിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ പണമടയ്ക്കുമെന്നും നാസർ പറഞ്ഞു.
കേരളത്തിലേക്ക് വരുന്നത് എങ്ങിനെ മുടക്കാം എന്ന ഗൂഡ നീക്കത്തിന്റെ ഭാഗമായാണ് ഭീമമമായ തുക ആവശ്യപ്പെട്ടുള്ളത്. സുപ്രിം കോടതിയിൽ പറഞ്ഞത് മുഴുവൻ പച്ചക്കള്ളം. മഅ്ദനി ആവശ്യപ്പെട്ടത് രണ്ട് സ്ഥലത്ത് തങ്ങാനാണെന്നും നാസർ പറഞ്ഞു.
കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണമെന്ന മഅ്ദനിയുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല. പൊലീസ് ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകണം. ചെലവിന്റെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും സുപ്രിം കോടതി പറഞ്ഞു.
മഅ്ദനിയുടെ സുരക്ഷക്കായി വരുന്നത് ആറ് ഉദ്യോഗസ്ഥരെന്ന് കർണാടക സുപ്രിംകോടതിയെ അറിയിച്ചു. 20 ഉദ്യോസ്ഥരെന്ന മഅ്ദനിയുടെ വാദം തെറ്റ് 10 സ്ഥലങ്ങളുടെ വിവരം മഅ്ദനി നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം സുരക്ഷ നൽകണം ആ സാഹചര്യത്തിൽ ഇത്രയും തുക ആവശ്യമായി വരും. ഒരു മാസം 20 ലക്ഷം രൂപ നൽകേണ്ടി വരുമെന്നും കർണാടക അറിയിച്ചു.
ഏപ്രിൽ 17ന് കോടതി അനുകൂല വിധി നൽകിയിട്ടും നടപടിക്രമങ്ങളുടെ പേരിൽ കർണാടക പൊലീസ് ഒരാഴ്ച വൈകിപ്പിച്ചു. മുമ്പ് നാലുതവണ കേരളത്തിൽ പോയപ്പോഴും ഇല്ലാത്ത കടുത്ത നിബന്ധനകളാണ് ഇത്തവണ മഅ്ദനിക്ക് മുന്നിൽ കർണാടക വെച്ചത്.
Adjust Story Font
16