Quantcast

ആലപ്പുഴയിലെ സമാധാനയോഗം പ്രഹസനം: കെ.സുരേന്ദ്രൻ

ബി.ജെ.പിയെ ഔദ്യോഗികമായി ക്ഷണിച്ചില്ല

MediaOne Logo

Web Desk

  • Published:

    20 Dec 2021 4:22 AM GMT

ആലപ്പുഴയിലെ സമാധാനയോഗം പ്രഹസനം: കെ.സുരേന്ദ്രൻ
X

ആലപ്പുഴയിൽ ജില്ലാ കലക്ടർ വിളിച്ച സർവകക്ഷി യോഗം പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബിജെപിയെ ഔദ്യോഗികമായി യോഗത്തിലേക്ക് ക്ഷണിച്ചില്ല. സമാധാനത്തിന് എതിരല്ല. കൊല്ലപ്പെട്ട ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ സംസ്‌കാരം കഴിഞ്ഞ് സൗകര്യപ്രദമായ സമയത്ത് സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.

ഇന്ന് ഉച്ചയക്ക് മൂന്ന് മണിക്കായിരുന്നു യോഗം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ യോഗം ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി ജില്ലാനേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഇതോടെ യോഗം വൈകിട്ട് അഞ്ചുമണിയിലേക്ക് മാറ്റിയതായി ജില്ല കലക്ടർ അറിയിച്ചിരുന്നു. ഇക്കാര്യം എല്ലാ നേതാക്കളെയും അറിയിച്ചിരുന്നുവെന്നുമാണ് കലക്ടർ പറഞ്ഞു. രഞ്ജിത്തിന്റെ പോസ്റ്റ്‌മോർട്ടം മനപൂർവം വൈകിച്ചതാണെന്നും മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നുമാണ് ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിക്കുന്നത്.

TAGS :

Next Story