കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചു
മുന്നോട്ടുള്ള യാത്രയിൽ ഒപ്പമുണ്ടാകുമെന്ന് ഫഹദ് ഫാസിൽ
എറണാകുളം: കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചു. പീസ് വാലിക്കൊപ്പം പ്രാർഥന ഫൗണ്ടേഷനും കൈകോർത്താണ് പദ്ധതി യാഥാർഥ്യമാക്കിയത്. പ്രാർഥന ഫൗണ്ടേഷൻ ചെയർമാൻ സി.കെ പദ്മകുമാർ, ചലച്ചിത്രതാരം ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. സെറിബ്രൽ പാൾസി അതിജീവിച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാരിക എ.കെ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഏഴുവയസ്സുമുതൽ 14 വയസ്സുവരെയുളള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രാഥമിക ജീവിത പാഠങ്ങൾ പകരുന്ന റെസിഡൻഷ്യൽ ലൈഫ് സ്‌കൂളും മറ്റ് അനുബന്ധ സംവിധാനങ്ങളുമാണ് പീസ് വാലിയിലെ ചിൽഡ്രൻസ് വില്ലേജിലൊരുക്കിയിരിക്കുന്നത്. രണ്ട് വർഷത്തിലധികമായി ആറ് വയസ്സുവരെയുളള കുട്ടികൾക്കായുളള ഏർലി ഇൻറർവെൻഷൻ സെന്റർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഭിന്നശേഷിക്കാർക്കുള്ള പദ്ധതികളിൽ തുടർന്നും പീസ് വാലിക്ക് ഒപ്പമുണ്ടാകുമെന്ന് പ്രാർത്ഥന ഫൗണ്ടേഷൻ ചെയർമാൻ കെ പദ്മകുമാർ പറഞ്ഞു. മുന്നോട്ടുള്ള യാത്രയിൽ ഒപ്പമുണ്ടാകുമെന്ന് ഫഹദ് ഫാസിലും വ്യക്തമാക്കി.
Adjust Story Font
16