ആനുകൂല്യമായി 18 ലക്ഷത്തിലധികം രൂപ; മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശന് പെൻഷൻ അനുവദിച്ച് ഉത്തരവിറങ്ങി
ആറു വർഷമാണ് പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി ജോലി ചെയ്തത്.
Puthalath Dineshan
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശന് പെൻഷനും ആനുകൂല്യങ്ങളും അനുവദിച്ച് ഉത്തരവിറങ്ങി. പൊളിറ്റിക്കൽ സെക്രട്ടറി ആയി ജോലി ചെയ്ത കാലയളവിലെ പെൻഷനും ആനുകൂല്യങ്ങളും അനുവദിച്ച് മാർച്ച് 29 - നാണ് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്. 3,88,089 രൂപയാണ് ഗ്രാറ്റുവിറ്റിയായി ലഭിക്കുക. കൂടാതെ പെൻഷൻ കമ്യൂട്ടേഷനായി 6,44,156 രൂപയും ലഭിക്കും. പ്രതിമാസം 12, 090 രൂപയാണ് പെൻഷൻ.
ആറു വർഷമാണ് പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി ജോലി ചെയ്തത്. 2016 ജൂൺ മുതൽ 2022 ഏപ്രിൽ വരെയാണിത്. ആറു വർഷം ജോലി ചെയ്ത വകയിൽ ടെർമിനൽ സറണ്ടറായി ആറു മാസത്തെ ശമ്പളവും ലഭിക്കും. പുത്തലത്ത് ദിനേശന്റെ ഒരു മാസത്തെ ശമ്പളം 1,30,000 രൂപയായിരുന്നു. അതുകൊണ്ട് ടെർമിനൽ സറണ്ടറായി 7,80,000 രൂപ പുത്തലത്ത് ദിനേശന് ലഭിക്കും.
Adjust Story Font
16