ജനം അടിമയും അധികാരികൾ ഉടമയുമായി മാറുന്നു; രൺജി പണിക്കർ
മന്ത്രിമാർ കിറ്റു നൽകുമ്പോൾ പാവപ്പെട്ടവൻ തൊഴുത് അത് സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. അധികാരം ജനങ്ങളിൽ നിന്നുണ്ടാവുകയും അധികാരം ജനങ്ങളെ സൗജന്യകാംക്ഷികളായി കാണുകയും ചെയ്യുന്ന ഒരവസ്ഥയാണ് നിലനിൽക്കുന്നത്
അടിമ ഉടമ സ്മ്പ്രാദായത്തിലേക്ക് അധികാരികളും ജനങ്ങളും മാറിയെന്ന് ചലചിത്ര താരവും തിരക്കഥാകൃത്തുമായ രൺജി പണിക്കർ. മീഡിയ വണ്ണിന്റെ പ്രത്യേക അഭിമുഖ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് പ്രതിസന്ധിയിലും ദാരിദ്രത്തിലും അകപ്പെട്ട ജനതയെ സംരക്ഷിക്കാനെന്ന നിലയ്ക്കും പട്ടിണി നിവാരണത്തിനുമായി സംസ്ഥാന സർക്കാർ റേഷൻ കടകൾ വഴി സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തിരുന്നു. ഇതിനെ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.
മന്ത്രിമാർ കിറ്റു നൽകുമ്പോൾ പാവപ്പെട്ടവൻ തൊഴുത് അത് സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. അധികാരം ജനങ്ങളിൽ നിന്നുണ്ടാവുകയും അധികാരം ജനങ്ങളെ സൗജന്യകാംക്ഷികളായി കാണുകയും ചെയ്യുന്ന ഒരവസ്ഥയാണ് നിലനിൽക്കുന്നത്. അധികാരം നിങ്ങൾക്ക് പെൻഷൻ തരുന്നു, അധികാരം നിങ്ങൾക്ക് റേഷൻ തരുന്നു, അധികാരം നിങ്ങൾക്ക് കിറ്റ് തരുന്നു ഇതെല്ലാം അധികാരം നിങ്ങൾക്ക് നൽകുന്ന സൗജന്യമാണെന്ന് നിങ്ങളും അധികാരവും കരുതുന്നു, അതാണ് ദുരന്തം, രൺജി പണിക്കർ കൂട്ടിച്ചേർത്തു. നമ്മൾ നമ്മെത്തന്നെ യാചകരായി കാണുന്നു, ഭരണകൂടം നൽകുന്ന ആനുകൂല്യം നിങ്ങളുടെയും എന്റെയും നികുതി പണമാണമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. മീഡിയ വണ്ണിനോട് രൺജി പണിക്കർ പറഞ്ഞു.
Adjust Story Font
16