കേരളത്തിലെ ജനങ്ങൾ പുരോഗമനപരമായി ചിന്തിക്കുന്നവർ-പ്രധാനമന്ത്രി നരേന്ദ്ര മോദി
കേരളത്തിലെ ജനങ്ങളുടെ ആശീർവാദമാണു തനിക്കു വേണ്ടതെന്നും കേരളത്തിൽ താമര വിരിയുമെന്നും മോദി
പത്തനംതിട്ട: കേരളത്തിലെ ജനങ്ങൾ പുരോഗമനപരമായി ചിന്തിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടുത്തെ ജനങ്ങളുടെ ആശീർവാദമാണു തനിക്കു വേണ്ടതെന്നും കേരളത്തിൽ താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.
കോൺഗ്രസും സി.പി.എമ്മും അധികാരത്തിലിരുന്ന സ്ഥലങ്ങളിൽ ജനങ്ങൾക്ക് അവരെ മതിയായിരിക്കുകയാണ്. ഈ രണ്ട് പാർട്ടികളും ഭരിച്ചതോടെ ആ സംസ്ഥാനങ്ങൾ നശിച്ചു. എൽ.ഡി.എഫും യു.ഡി.എഫും അക്രമരാഷ്ട്രീയത്തിലൂന്നിയാണ് പ്രവർത്തിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
കോൺഗ്രസും സി.പി.എമ്മും മുത്തലാഖ് നിയമത്തെ എതിർക്കുകയാണ് ചെയ്യുന്നത്. ഒ.ബി.സി കമ്മിഷനെയും എതിർത്തു. എല്ലാ പുരോഗമനരീതികളും അവർ എതിർക്കുകയാണ്. കേരളത്തിലെ ജനങ്ങൾ പുരോഗമനപരമായി ചിന്തിക്കുന്നവരാണ്. അവരുടെ ആശീർവാദമാണ് തനിക്കു വേണ്ടതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 400 സീറ്റ് നേടുമെന്നും മോദി കൂട്ടിച്ചേർത്തു.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലായിരുന്നു ബി.ജെ.പി പൊതുയോഗം. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം മോദി ആദ്യമായി പങ്കെടുക്കുന്ന പൊതുയോഗം കൂടിയാണിത്.
Summary: People of Kerala are progressive thinkers-Prime Minister Narendra Modi
Adjust Story Font
16