Quantcast

'ബിജെപിയുടെ തനിനിറം മതനിരപേക്ഷ സമൂഹം തിരിച്ചറിയും'; മുഖ്യമന്ത്രി

"വർഗീയതക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടക്കാത്തത്"

MediaOne Logo

Web Desk

  • Updated:

    2023-04-10 13:48:52.0

Published:

10 April 2023 1:44 PM GMT

People will recognize the true face of BJP
X

കൊച്ചി: ബിജെപിയുടെ തനിനിറം മനസ്സിലാക്കാൻ മതനിരപേക്ഷ സമൂഹത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടക്കാത്തതെന്നും പ്രധാനമന്ത്രി പ്രസിദ്ധമായ ക്രൈസ്തവ ദേവാലയം സന്ദർശിച്ചത് മുൻപ് ചെയ്ത കാര്യങ്ങളിലെ പ്രായശ്ചിത്തമെങ്കിൽ നല്ല കാര്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

"അനുഭവങ്ങളിലൂടെയാണ് ആളുകൾ കാര്യങ്ങൾ മനസ്സിലാക്കുന്നത്. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയവും കേരളത്തിലെ ബിജെപി നേതാക്കൾ അരമനകളും സന്ദർശിക്കുന്നു. നേതാക്കളുടെ സന്ദർശനം ദോഷമുള്ള കാര്യമല്ല, എന്നാൽ തനി നിറം മനസ്സിലാക്കാൻ മതനിരപേക്ഷ സമൂഹത്തിന് കഴിയും. വർഗീയതയുമായി ബന്ധപ്പെട്ട പ്രശ്നം വരുമ്പോൾ കൃത്യമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഛത്തീസ്ഗഢിൽ ക്രൈസ്തവർക്ക് കൂട്ടത്തോടെ ഓടി പോകേണ്ടി വന്നു. ഇത് കണ്ടിട്ടും കോൺഗ്രസ് സർക്കാർ അനങ്ങാ പാറ നയം സ്വീകരിച്ചു".

"വർഗീയതക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടക്കാത്തത്. പ്രധാനമന്ത്രി പ്രസിദ്ധമായ ക്രൈസ്തവ ദേവാലയം സന്ദർശിച്ചത് മുൻപ് ചെയ്ത കാര്യങ്ങളിലെ പ്രായശ്ചിത്തമെങ്കിൽ നല്ല കാര്യം". മുഖ്യമന്ത്രി പറഞ്ഞു

TAGS :

Next Story