Quantcast

പേരാവൂര്‍ ചിട്ടി തട്ടിപ്പ്; ഭരണ സമിതിക്കും ഉദ്യോഗസ്ഥര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്

സഹകരണ വകുപ്പ് അസി.രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന്

MediaOne Logo

Web Desk

  • Published:

    25 Nov 2021 2:44 AM GMT

പേരാവൂര്‍ ചിട്ടി തട്ടിപ്പ്; ഭരണ സമിതിക്കും ഉദ്യോഗസ്ഥര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്
X

സി.പി.എം ഭരിക്കുന്ന കണ്ണൂര്‍ പേരാവൂര്‍ സഹകരണ സംഘത്തിലെ ചിട്ടി തട്ടിപ്പില്‍ ഭരണ സമിതിക്കും ഉദ്യോഗസ്ഥര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചതായി സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. ഈട് വാങ്ങാതെ വായ്പകള്‍ അനുവദിച്ചത് ബാധ്യതക്ക് കാരണമായി. സഹകരണ വകുപ്പ് അസി.രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന്. പണം തിരികെ നല്‍കാമെന്ന ഉറപ്പ് സി.പി.എം ലംഘിച്ചെന്നാരോപിച്ച് വീണ്ടും പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നിക്ഷേപകര്‍.

മുഖ്യമന്ത്രി 2017ലാണ് ധനതരംഗ് എന്ന പേരില്‍ പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റി ചിട്ടി ആരംഭിക്കുന്നത്. 2000 രൂപ മാസ തവണയില്‍ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എഴുന്നൂറോളം പേരാണ് ചിട്ടിയില്‍ ചേര്‍ന്നത്. നറുക്ക് ലഭിക്കുന്നയാളുകള്‍ പിന്നീട് പണം നല്‍കേണ്ടതില്ല എന്നായിരുന്നു ചിട്ടിയിലെ പ്രധാന വ്യവസ്ഥ. ഈ വ്യവസ്ഥ സഹകരണ സംഘം ആക്ടിന് വിരുദ്ധമാണ്. ചിട്ടി ആരംഭിച്ചതിനു പിന്നാലെ ചിട്ടി നിയമവിരുദ്ധമാണെന്നും അവസാനിപ്പിക്കണമെന്നും കാണിച്ച് സഹകരണ വകുപ്പ് ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഭരണസമിതിയും സെക്രട്ടറിയും നോട്ടീസിനു മറുപടി പോലും അയച്ചിരുന്നില്ലെന്ന് സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു . പിരിഞ്ഞു കിട്ടിയ തുക വകമാറ്റി ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിട്ടി തട്ടിപ്പിനെതിരെ നിക്ഷേപകര്‍ റിലേ നിരാഹാര സമരം നടത്തിയിരുന്നു. ഒക്ടോബര്‍ ഒന്നിന് പൊലീസിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ആറുമാസത്തിനകം ചിട്ടി തുക തിരികെ നല്‍കുമെന്ന് നിക്ഷേപകര്‍ക്ക് സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, പിന്നാലെ സെക്രട്ടറി നിലപാട് മാറ്റി. ഭരണ സമിതി എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്.



TAGS :

Next Story