വികസനത്തിന് പെരിങ്ങോട്ടുകർശ്ശി ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രിയോടൊപ്പം: എ.വി ഗോപിനാഥ്
വികസനമാണ് പിണറായിയുടെ മുഖമുദ്രയെന്നും എ.വി ഗോപിനാഥ്
മുഖ്യമന്ത്രിയെ പുകഴ്ത്തി മുൻ എം.എൽ.എ എ.വി ഗോപിനാഥ്. വികസനത്തിന് പെരിങ്ങോട്ടുകർശ്ശി ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രിയോടൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒളപ്പമണ്ണ സാംസ്‌കാരിക മന്ദിരം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു എ വി ഗോപിനാഥിന്റെ പ്രതികരണം. വികസന കാര്യത്തിൽ എ.വി. ഗോപിനാഥിനെപ്പോലെയുള്ളവർ സഹകരിക്കുന്നത് നല്ല കാര്യമാണെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.
വികസനമാണ് പിണറായിയുടെ മുഖമുദ്രയെന്നും കോൺഗ്രസ് വിട്ട എ.വി ഗോപിനാഥ് വ്യക്തമാക്കി. വികസനത്തിനൊപ്പമാണ് തങ്ങളെന്നും, രാഷ്ട്രീയം നോക്കിയല്ല പിണറായി സർക്കാർ സഹായം പ്രഖ്യാപിക്കുന്നതെന്നും എ വി ഗോപിനാഥ് പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങൾക്കുപിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി അംഗവും ആലത്തൂർ മുൻ എംഎൽഎയുമായ എ.വി. ഗോപിനാഥ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്. മുൻ ഡിസിസി പ്രസിഡന്റ് കൂടിയായ ഗോപിനാഥ് 43 വർഷം പെരിങ്ങോട്ടുക്കുറിശ്ശി പഞ്ചായത്ത് അധ്യക്ഷനുമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
Adjust Story Font
16