'ഐഎഎസിലേക്ക് രണ്ടു പേർ'; അഭിമാന നിമിഷമെന്ന് നജീബ് കാന്തപുരം
ചൊവ്വാഴ്ച ഉച്ച തിരിഞ്ഞാണ് സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചത്
സിവിൽ സർവീസ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് പെരിന്തൽമണ്ണയിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമി. ഇവിടെ പരിശീലനം നേടിയ കാസർക്കോട് ജില്ലയിലെ കാജൽ രാജു, വയനാട് സ്വദേശിനി ഷെറിൻ ഷഹാന എന്നിവര്‍ സിവിൽ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അക്കാദമിക്ക് ഇത് അഭിമാന നിമിഷമാണെന്ന് സ്ഥാപനത്തിന് നേതൃത്വം നൽകുന്ന നജീബ് കാന്തപുരം എംഎൽഎ ഫേസ്ബുക്കില്‍ കുറിച്ചു.
നജീബ് കാന്തപുരം പങ്കുവച്ച കുറിപ്പ്;
ഐ.എ.എസിലേക്ക് രണ്ടു പേർ❤️❤️
പെരിന്തൽമണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിക്ക് ഇത് അഭിമാന നിമിഷം.
രാജ്യത്തിന്റെ പരമോന്നത സർവ്വീസിലേക്ക് അക്കാദമിയുടെ ഇന്റർവ്വ്യൂ കോച്ചിംഗിലൂടെ കടന്നു വന്ന രണ്ട് മിടുക്കർ ഇടം നേടിയിരിക്കുന്നു.
കാസർക്കോട് ജില്ലക്കാരി കാജൽ രാജുവും വയനാട് സ്വദേശി ഷറിൻ ശഹാനയും. ഈ ദൗത്യത്തിൽ ഞങ്ങൾക്കൊപ്പം പങ്കു ചേർന്ന മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ സാർ, എല്ലാ തിരക്കുകളും മാറ്റി വെച്ച് ഞങ്ങൾക്കൊപ്പം നിന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ജാഫർ മാലിക്,ഷാ ഫൈസൽ , അഞ്ജു കെ.എസ്, വിഗ്നേശ്വരി, എന്നിവർക്ക് പ്രത്യേക നന്ദി....
ക്രിയയുടെ യാത്ര സഫലമാകുന്നു.
Adjust Story Font
16