പെരിയ ഇരട്ടക്കൊലക്കേസ്; വീണ്ടും സിപിഎം പണപ്പിരിവ്, ഒരംഗം 500 രൂപ വീതം നല്‍കണമെന്ന് നിര്‍ദേശം
കേസിൽ നിയമപോരാട്ടം നടത്താൻ പാർട്ടി അംഗങ്ങളിൽനിന്നു മാത്രമാണ് പിരിവ്
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് നടത്തിപ്പിന് വീണ്ടും പണപ്പിരിവിന് സിപിഎം നിർദേശം. ഒരംഗം 500 രൂപ നൽകണമെന്നാണ് നിർദേശം. കേസിൽ നിയമപോരാട്ടം നടത്താൻ പാർട്ടി അംഗങ്ങളിൽനിന്നു മാത്രമാണ് പിരിവ്. ഈ മാസം ഇരുപതിനകം പണം നൽകാനാണ് ഏരിയ കമ്മിറ്റികൾക്കു ജില്ലാ കമ്മറ്റി നിർദേശം നൽകിയത്.
പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട, നേതാക്കൾ ഉൾപ്പെടെയുള്ളവർക്കായി നിയമപോരാട്ടം നടത്താനാണ് സിപിഎം വീണ്ടും പണം പിരിക്കുന്നത്. പാർട്ടി അംഗങ്ങളിൽനിന്നാണ് പണപ്പിരിവ്. ഒരംഗം 500 രൂപ നൽകണം. കൂടാതെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു ദിവസത്തെ വേദനവും നൽകണം. ജില്ലയിൽ 28,970 അംഗങ്ങളാണ് സിപിഎമ്മിനുള്ളത്. അംഗങ്ങൾ 500 രൂപവീതം നൽകിയാൽ 1.40 രൂപയിൽ അധികം ലഭിക്കും. സഹകരണ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം കൂടി ലഭിക്കുമ്പോൾ 2 കോടിയോളം രൂപ പിരിച്ചെടുക്കാനാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്.
ഈ മാസം 20ന് അകം പണം നൽകാനാണ് ഏരിയ കമ്മിറ്റികൾക്ക് ജില്ലാ കമ്മിറ്റി നൽകിയ നിർദേശം നൽകിയത്. പെരിയക്കേസിനു വേണ്ടി 2021 നവംബർ-ഡിസംബറിൽ വലിയതോതിൽ പണം പിരിച്ചിരുന്നു. അന്നും പാർട്ടി അംഗങ്ങളിൽ നിന്നു മാത്രമായിരുന്നു പിരിവ്. കേസിൽ 10 പ്രതികളെ സിബിഐ കോടതി ജീവപര്യന്തം തടവിനും മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, ജില്ലാ കമ്മിറ്റി അംഗം കെ.മണികണ്ഠൻ, ഉദുമ ഏരിയ കമ്മിറ്റി അംഗം കെ.വി.ഭാസ്കരൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ 5 വർഷം തടവിനും 10,000 രൂപവീതം പിഴ അടയ്ക്കാനുമാണ് ശിക്ഷിച്ചത്.
Adjust Story Font
16