Quantcast

പെരിയ ഇരട്ടക്കൊല: രണ്ട് സി.പി.എം നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തു

കാസര്‍ക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെ സി.ബി.ഐ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.

MediaOne Logo

Web Desk

  • Published:

    26 Jun 2021 6:20 AM GMT

പെരിയ ഇരട്ടക്കൊല: രണ്ട് സി.പി.എം നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തു
X

പെരിയ ഇരട്ട കൊലക്കേസില്‍ രണ്ട് സി.പി.എം നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തു. സി.പി.എം പാക്കം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ രാഘവന്‍ വെളുത്തോളി, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറിയും സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ നേതാവുമായ കുട്ടക്കരയിലെ കെ.വി ഭാസ്‌കരന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.

കാസര്‍ക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെ സി.ബി.ഐ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.

2019 ഫെബ്രുവരി 17ന് രാത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം അക്രമിസംഘം പള്ളിക്കര പഞ്ചായത്തിലെ പാക്കം, വെളുത്തോളി പ്രദേശങ്ങളിലാണ് ആദ്യമെത്തിയത്. അവിടെവെച്ച് രക്തം പുരണ്ട വസ്ത്രം കത്തിച്ചു കളഞ്ഞു. തുടര്‍ന്ന് സംഘത്തിന് രക്ഷപ്പെടാന്‍ സുരക്ഷിത താവളമൊരുക്കിയത് ചോദ്യം ചെയ്ത നേതാക്കളുടെ നേതൃത്വത്തിലാണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.

TAGS :

Next Story