എം.ജി സർവകലാശാലയിൽ സ്ഥിരം വിജിലൻസ് സംവിധാനം ഒരുക്കും
വിദ്യാർഥികളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന പരാതികൾ അന്വേഷിക്കാനും നടപടികൾ ശുപാർശ ചെയ്യാനും വിജിലൻസിന് അധികാരമുണ്ടാകും
കോട്ടയം: എംജി സർവകലാശാലയിൽ സ്ഥിരം വിജിലൻസ് സംവിധാനം ഒരുക്കാൻ തീരുമാനം. സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയതുൾപ്പെടെയുള്ള കേസുകൾ ഉണ്ടായ സാഹചര്യത്തിലാണ് വിജിലൻസ് സംവിധാനം കൊണ്ടുവരാൻ സർവകലാശാല തീരുമാനിച്ചത്. ഈ വർഷത്തെ ബജറ്റിലാണ് നിർദേശം മുന്നോട്ട് വെച്ചിട്ടുള്ളത്.
മികച്ച സർവകലാശാലയായി പേരെടുക്കുന്നതിന്റെ ഇടയിലാണ് കഴിഞ്ഞ വർഷം ഡിഗ്രി സർട്ടിഫിക്കറ്റിനായി ജീവനക്കാരി കൈക്കൂലി വാങ്ങിയതും അത് വിജിലൻസ് പിടിക്കപ്പെടുന്നതും. ഇത്തരത്തിലുള്ള പ്രവണത ജീവനക്കാർക്ക്ഇടയിൽ ഉണ്ടെന്ന് വിദ്യാർഥികളിൽ നിന്ന് പരാതിയും ഉയർന്ന സാഹചര്യത്തിലാണ് വിജിലൻസ് സംവിധാനം സർവകലാശാലയിൽ ഒരുക്കാൻ തീരുമാനിച്ചത്.
നേരത്തെ സർവകലാശാലയിൽ വിജിലന്‍സ് സംവിധാനം പ്രവർത്തിച്ചിരുന്നു. എന്നാൽ ഇടക്കാലത്ത് അത് നിന്ന് പോകുകയായിരുന്നു. കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന രീതിയിലാകും പുതിയ വിജിലൻസ് സംവിധാനം കൊണ്ടു വരുക. വിദ്യാർഥികളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന പരാതികൾ അന്വേഷിക്കാനും നടപടികൾ ശുപാർശ ചെയ്യാനും വിജിലൻസിന് അധികാരമുണ്ടാകും. ഉടൻ തന്നെ അനുമതിക്കായി സർക്കാരിനെ സമീപിക്കാനും തീരുമാനമായി.
Adjust Story Font
16